സ്വര്‍ഗം സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

google news
swargam

അജു വര്‍ഗീസ്, അനന്യ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന സ്വര്‍ഗം സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. റെജീസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടനും സംവിധായകനുമായ ജോണി ആന്റണി ജോയിന്‍ ചെയ്തു. മഞ്ജു പിള്ള, സിജോയ് വര്‍ഗീസ് എന്നിവരാണ് മറ്റ് പ്രധാന പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.


സി എന്‍ ഗ്ലോബല്‍ മൂവീസിന്റെ ബാനറില്‍ ലിസി കെ ഫെര്‍ണാണ്ടസാണ് സ്വര്‍ഗത്തിന്റെ നിര്‍മ്മാണം. മധ്യതിരുവതാംകൂറിലെ ക്രൈസ്തവ പശ്ചാത്തലത്തില്‍ അയല്‍വാസികളായ രണ്ട് കുടുംബങ്ങളുടെ ജീവിത സാഹചര്യത്തില്‍ തിരിച്ചറിയുന്ന യാഥാര്‍ഥ്യങ്ങളാണ് ചിത്രത്തില്‍ ദൃശ്യവത്കരിക്കുന്നത്. ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിലായാണ് സ്വര്‍ഗത്തിന്റെ ചിത്രീകരണം നടക്കുക.

വിനീത് തട്ടില്‍, അഭിരാം രാധാകൃഷ്ണന്‍, സജിന്‍ ചെറുകയില്‍, ഉണ്ണിരാജാ, രഞ്ജിത്ത് കങ്കോല്‍, കുടശ്ശനാട് കനകം, ശ്രീരാം ദേവാഞ്ജന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. പുതുമുഖങ്ങളായ സൂര്യാ, മഞ്ചാടി ജോബി, ശ്രീറാം, ദേവാജ്ഞന എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

Tags