സുരേഷ് ഗോപി നായകനാകുന്ന വരാഹം സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി

varaham

സുരേഷ് ഗോപി നായകനാകുന്ന വരാഹം സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. കൊച്ചി, പാലക്കാട്, ഒറ്റപ്പാലം, എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടന്നത്. സനല്‍ വി ദേവനാണ് സംവിധാനം. ത്രില്ലര്‍ ഴോണറിലെത്തുന്ന സിനിമയില്‍ സുരാജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവ മേനോന്‍, നവ്യാനായര്‍, പ്രാച്ചി ടെഹ്ലാന്‍,  ശ്രീജിത്ത് രവി, ഇന്ദ്രന്‍സ്, ഷാജു, സരയൂ അനിലാ നായര്‍, സാദിഖ്, സന്തോഷ് കീഴാറ്റൂര്‍, എന്നിവരും പുതുമുഖങ്ങളും വേഷമിടുന്നുണ്ട്.

ചിത്രത്തിന്റെ മേക്കിങ് വീഡിയോ മുന്‍പ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഇന്ദ്രന്‍സും അണിയറ പ്രവര്‍ത്തകരുമായിരുന്നു വീഡിയോയില്‍. ജിത്തു കെ ജയന്‍ മനു സി കുമാര്‍ എന്നിവരാണ് വരാഹത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്. തിരക്കഥ മനു സി കുമാറാണ്. രാഹുല്‍ രാജാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

Tags