നസ്രിയ നസീം വീണ്ടും മലയാളത്തിലേക്ക്; ‘സൂക്ഷ്മദർശിനി’ ഷൂട്ടിങ് ആരംഭിച്ചു

google news
nazriya

ഒരിടവേളയ്ക്ക് ശേഷം നസ്രിയ വീണ്ടും നായികയായി മലയാളത്തിലേക്ക്. ബേസില്‍ ജോസഫ് നായകനായി എത്തുന്ന സൂക്ഷ്മദര്‍ശിനി എന്ന ചിത്രത്തിലൂടെയാണ് നസ്രിയയുടെ തിരിച്ചുവരവ്. എംസി ജിതിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിദ്ധാര്‍ത്ഥ് ഭരതനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് ബേസില്‍ പുറത്തുവിട്ടിട്ടുണ്ട്.

സമീർ താഹീർ, ഷൈജു ഖാലിദ്, എ.വി അനൂപ് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. ഛായാഗ്രഹണം ശരൺ വേലായുധൻ, സംഗീതം ക്രിസ്റ്റോ സേവ്യർ, എഡിറ്റിങ് ചമന്‍ ചാക്കോ. സിദ്ധാർഥ് ഭരതനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.