ഇന്ത്യൻ 2ന്റെയും 3യുടെയും ചിത്രീകരണം പൂർത്തിയായി; കമൽഹാസൻ

google news
indian 2

തെന്നിന്ത്യൻ സിനിമാലോകം ഏറെ ആകാഷയോടെ കാത്തിരിക്കുന്ന കമൽഹാസൻ ചിത്രമാണ് ഇന്ത്യൻ 2. ഇപ്പോഴിതാ ചിത്രത്തിൻറെ അപ്ഡേറ്റുകൾ പങ്കുവച്ചിരിക്കുകയാണ് താരം. ഇന്ത്യന്‍ 2 ന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഇന്ത്യൻ 3യുടെ ഷൂട്ടിങ് കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യങ്ങൾ പറഞ്ഞത്. ഇന്ത്യന്‍ 2 ന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ കഴിഞ്ഞശേഷം ഇന്ത്യന്‍ 3 യുടെ  പോസ്റ്റ് പ്രൊഡക്ഷന്‍ ആരംഭിക്കുമെന്നും തഗ് ലൈഫിന്‍റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നും കമൽഹാസൻ വ്യക്തമാക്കി.

എസ്. ഷങ്കർ സംവിധാനം ചെയ്ത 1996-ലെ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത 'ഇന്ത്യൻ' ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2 . ഇന്ത്യനിൽ എ ആർ റഹ്മാൻ സംഗീതം നിർവ്വഹിച്ചപ്പോൾ അനിരുദ്ധ് രവിചന്ദർ ആണ് രണ്ടാം ഭാഗത്തിന് സംഗീതമൊരുക്കുന്നത്. സിദ്ധാർത്ഥ്, എസ് ജെ സൂര്യ, രാകുൽ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കർ, കാളിദാസ് ജയറാം, നെടുമുടി വേണു, വിവേക്, ബോബി സിംഹ, ഗുരു സോമസുന്ദരം, മനോബാല, വെണ്ണെല കിഷോർ, ദീപ ശങ്കർ തുടങ്ങിയവർ ഇന്ത്യൻ 2ൽ അഭിനേതാക്കളാണ്. ലൈക്ക പ്രൊഡക്ഷൻസും റെഡ് ജെയ്ന്റ് മൂവീസും ചേന്നാണ് നിർമ്മാണം.