എമ്പുരാന്റെ ചിത്രീകരണം രണ്ടാം ഘട്ടത്തിലേക്ക്

google news
emburan

ഖുറേഷി അബ്രഹാമിന്റെ മടങ്ങിവരവിനായി കാത്തിരിക്കുന്ന മോഹന്‍ലാല്‍ പൃഥ്വിരാജ് ആരാധകര്‍ക്കായുള്ള പുതിയ അപ്‌ഡേറ്റ് കൂടി എത്തുകയാണ്. ഒക്ടോബറില്‍ ആരംഭിച്ച എമ്പുരാന്റെ (എല്‍ 2) ചിത്രീകരണം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. ലഡാക്കിലെ ചിത്രീകരണത്തിന് ശേഷം താത്ക്കാലിക ഇടവേളയെടുത്തിരുന്ന ടീം ഡിസംബറോടെ അടുത്ത ഷെഡ്യൂളിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ട്. രണ്ടാം ഷെഡ്യൂളിലേക്കുള്ള സെറ്റ് നിര്‍മ്മാണം ആരംഭിച്ചതിന്റെ ചിത്രങ്ങള്‍ പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. സെറ്റിലെ ജോലികള്‍ ഇന്ന് ആരംഭിച്ചുവെന്ന് കുറിച്ചുകൊണ്ടാണ് പൃഥ്വിരാജ് പോസ്റ്റ് പങ്കുവെച്ചത്.

ഒരു വലിയ പഴയ കെട്ടിടമാണ് ചിത്രത്തില്‍ കാണാനാകുന്നത്. ഇത് വലിയ ഫാക്ടറി ആകാമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പുതിയ സെറ്റിനെക്കുറിച്ചുള്ള മറ്റ് അപ്‌ഡേറ്റുകളൊന്നും നിര്‍മ്മാതാക്കള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, വിദേശത്തുള്ള ചിത്രീകരണത്തിന് മുന്‍പ് സിനിമയുടെ ചില പ്രധാന ഭാഗങ്ങള്‍ പുതുതായി നിര്‍മ്മിച്ച സെറ്റില്‍ ചിത്രീകരിക്കാന്‍ സംവിധായകന്‍ പൃഥ്വിരാജ് സുകുമാരനും സംഘവും പദ്ധതിയിടുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

Tags