കേരള ക്രൈം ഫയല്‍സിന്റെ രണ്ടാം സീസണ്‍ വരുന്നു ; പോസ്റ്റര്‍ പങ്കുവച്ച് അജു വര്‍ഗീസ്

google news
kerala crime file

ലയാളത്തിലെ ആദ്യത്തെ വെബ് സീരിസായ കേരള ക്രൈം ഫയല്‍സിന്റെ രണ്ടാം സീസണ്‍ വരുന്നു. ആദ്യ സീസണിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച അജു വര്‍ഗീസാണ് രണ്ടാം സീസണ്‍ വരുന്ന കാര്യവും അറിയിച്ചത്. ഹെലന്‍ എന്ന ചിത്രത്തിന് ശേഷം അജു വര്‍ഗീസ് പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന പ്രത്യേകത കൂടി ഈ സീരിസിന് ഉണ്ടായിരുന്നു. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ എസ് ഐ മനോജ് ആയിട്ടായിരുന്നു അജു സീരിസില്‍ എത്തിയത്.

‘കേരളാ ക്രൈം ഫയല്‍സ് – ഷിജു, പാറയില്‍ വീട്, നീണ്ടകര’ എന്നായിരുന്നു ആദ്യ ഭാഗത്തിന്റെ പേര്. ജൂണ്‍, മധുരം എന്നി ചിത്രങ്ങളൊരുക്കിയ അഹമ്മദ് കബീര്‍ ആണ് കേരള ക്രൈം ഫയല്‍സ് സംവിധാനം ചെയ്യുന്നത്. മങ്കി ബിസിനസ് ആണ് രണ്ടാം സീസണിന്റെ നിര്‍മാണം.
ഒരു ലൈംഗിക തൊഴിലാളിയുടെ കൊലപാതകവും അതിനെ ചുറ്റിപറ്റിയുള്ള അന്വേഷണവുമായിരുന്നു ആദ്യ സീസണില്‍ ഉണ്ടായിരുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി എന്നിവയുള്‍പ്പെടെയുള്ള ഭാഷകളില്‍ സീരിസ് റിലീസ് ചെയ്തിരുന്നു.

ദേവകി രാജേന്ദ്രന്‍, അജുവര്‍ഗീസ്, റൂത്ത് പി ജോണ്‍, സഞ്ജു സനിച്ചന്‍, ശ്രീജിത്ത് മഹാദേവന്‍, നവാസ് വള്ളിക്കുന്ന് തുടങ്ങിയവരായിരുന്നു വെബ്സീരിസിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇതേ താരങ്ങള്‍ തന്നെയായിരിക്കുമോ രണ്ടാം സീസണിലുമെന്ന് അണിയറ പ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചിട്ടില്ല.

Tags