വാലിബന്‍ റിലീസ് ഞെട്ടിക്കും

google news
vaaliban

സിനിമാപ്രേമികള്‍ ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിന്റെ 'മലൈക്കോട്ടൈ വാലിബന്‍'. റിലീസിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ മോഹന്‍ലാല്‍ ആരാധകര്‍ ആഘോഷങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. റിലീസിന് മുമ്പേ റെക്കോഡുകള്‍ സ്ഥാപിച്ച് തുടങ്ങിയ സിനിമയ്ക്ക് ഹൈപ്പിനൊത്ത റിലീസാണ് അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്.

മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഓവര്‍സീസ് റിലീസാണ് വാലിബന്. ജിസിസി രാജ്യങ്ങള്‍ കൂടാതെ തന്നെ വിദേശത്ത് 59 രാജ്യങ്ങളിലാണ് ചിത്രം എത്തുന്നത്. ജിസിസി കൂടി കൂട്ടിയാല്‍ എണ്ണം 65 ആകും.

അര്‍മേനിയ, അസര്‍ബൈജാന്‍, അംഗോള, ബോട്‌സ്വാന, കോംഗോ, എസ്റ്റോണിയ, ഘാന, ഐവറി കോസ്റ്റ്, മാള്‍ട്ട, സീഷെല്‍സ്, സ്വീഡന്‍ ഉള്‍പ്പെടെ സാധാരണയായി മലയാള സിനിമയ്ക്ക് റിലീസ് ഉണ്ടാവാത്ത നിരവധി രാജ്യങ്ങളില്‍ വാലിബന്‍ എത്തുന്നുണ്ട്. യുകെയില്‍ വാലിബന്റെ സ്‌ക്രീനുകളുടെ എണ്ണം 175ല്‍ അധികമാണ്. ഒരു മലയാള സിനിമയ്ക്ക് ഇന്നേവരെ ലഭിച്ചിട്ടില്ലാത്ത റിലീസാണ് ജര്‍മനിയില്‍ വാലിബനുള്ളത്. 12 സംസ്ഥാനങ്ങളില്‍ 45 ഇടങ്ങളില്‍ ജര്‍മനിയില്‍ ചിത്രമെത്തും.

തീയേറ്ററില്‍ കാണാന്‍ പോകുന്നത് വിഷ്വല്‍ ട്രീറ്റ് ആണെന്നാണ് മോഹന്‍ലാല്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞത്. ഫെയറി ടെയിലോ അമര്‍ ചിത്രകഥയോ പോലൊരു സിനിമയാകും വാലിബനെന്നും ഒരു നടന്‍ എന്ന നിലയില്‍ അളവറ്റ സംതൃപ്തി ചിത്രം നല്‍കിയെന്നും മോഹന്‍ലാല്‍ പറഞ്ഞു. രണ്ടു മണിക്കൂറും 35 മിനിറ്റുമാണ് സിനിമയുടെ ദൈര്‍ഘ്യം. വാലിബന്റെ പ്രീബുക്കിങ് വിദേശത്തുള്‍പ്പെടെ തകൃതിയായി മുന്നേറുകയാണ്. ഇന്‍ഡസ്ട്രി ട്രാക്കര്‍മാരുടെ റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ 1447 ഷോകളുടെ പ്രീ ബുക്കിങ്ങില്‍ നിന്നായി 2.2 കോടി വാലിബന്‍ നേടിക്കഴിഞ്ഞു.

Tags