എങ്ങനെയാണ് ഇമ്രാന് ഇത്തരമൊരു വില്ല പണിയാന്‍ പണം വരുന്നതെന്ന ചോദ്യം ; ആരാധകന് മറുപടി നല്‍കി ഇമ്രാന്‍

imran

സിനിമാ താരങ്ങളോടുള്ള ആരാധകരുടെ ചില ചോദ്യങ്ങള്‍ ചര്‍ച്ചയാകാറുണ്ട്. ഇപ്പോഴിതാ ഇമ്രാന്‍ നല്‍കിയ മറുപടി ശ്രദ്ധേയമാവുകയാണ്. എങ്ങനെയാണ് ഇമ്രാന് ഇത്തരമൊരു വില്ല പണിയാന്‍ പണം വരുന്നതെന്നായിരുന്നു ഒരു ഉപയോക്താവിന്റെ ചോദ്യം, ഇതിന് തമാശ രൂപത്തില്‍ താരത്തിന്റെ മറുപടി ഇങ്ങനെ, 'ഞാന്‍ 2000ന്റെ പകുതി കാലഘട്ടങ്ങളില്‍ കുറച്ച് സിനിമകള്‍ അഭിനയിച്ചിരുന്നു.' 'നല്ല മികച്ച ഉത്തരം' എന്നാണ് താരത്തിന്റെ കമന്റിന് വന്ന പ്രതികരണം.

താന്‍ തന്നെ ഡിസൈന്‍ ചെയ്ത പുതിയ വീടിന്റെ ഫോട്ടോയാണ് ഇമ്രാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. 'കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഞാന്‍ ചെയ്ത കാര്യങ്ങളിലൊന്ന് ഒരു വീട് പണിയുക എന്നതായിരുന്നു. കുറച്ച് സിനിമകളില്‍ ഞാന്‍ ഒരു ആര്‍ക്കിടെക്റ്റായി അഭിനയിച്ചിട്ടുണ്ടെങ്കിലും, എനിക്ക് യഥാര്‍ത്ഥത്തില്‍ ആര്‍ക്കിടെക്റ്റാകാന്‍ കഴിയില്ലല്ലോ. എന്നിരുന്നാലും ഞാന്‍ എന്റെ വീടിനുള്ള സ്ഥലം കണ്ടെത്തി, പണികള്‍ ആരംഭിച്ചു,' എന്നാണ് താരം കുറിച്ചത്.

Tags