ലൂസിഫര്‍ ടീം എത്തി എമ്പുരാനായി

emburan

മോഹന്‍ലാല്‍ ആരാധകര്‍ കാത്തിരിക്കുകയാണ് എമ്പുരാനായി. 'എമ്പുരാന്‍'. 2019 ല്‍ റിലീസ് ചെയ്ത 'ലൂസിഫര്‍' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ചിത്രം തികച്ചും അബ്രാം ഖുറേഷിയുടെ കഴിഞ്ഞ കാലത്തെ കുറിച്ചായിരിക്കും എന്നത് ഉറപ്പാണ്. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും ആരാധകര്‍ ആകാംക്ഷയോടെയാണ് ഏറ്റെടുത്തിട്ടുള്ളത്. ഇപ്പോഴിതാ ലൂസിഫറിലെ മന്ത്രിസഭയിലെ അംഗമായിരുന്ന പീതാംബരനും എമ്പുരാനില്‍ ചേര്‍ന്നിരിക്കുകയാണ്.

നടന്‍ നന്ദലാല്‍ കൃഷിമൂര്‍ത്തി എമ്പുരാനില്‍ ചിത്രീകരണം ആരംഭിച്ചു. നടന്‍ സായി കുമാറും മഞ്ജു വാര്യരുമായുള്ള ചിത്രം പങ്കുവെച്ചു കൊണ്ട് നടന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പ്രിയദര്‍ശിനി രാമദാസിന്റേയും വര്‍മ്മ സാറിനെയും ഒരുപാട് നാളുകള്‍ക്ക് ശേഷം കണ്ടുമുട്ടി എന്നാണ് പോസ്റ്റിന് താഴെ കുറിച്ചിരിക്കുന്നത്.

Tags