ആരാധകർ കാത്തിരിക്കുന്ന വിജയ് ചിത്രം 'ദ ഗോട്ടി'ന്റെ റിലീസ് പ്രഖ്യാപിച്ചു

google news
the goat

ആരാധകർ ഏറെ ആകാഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം' (ദ ഗോട്ട്). ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാഴ്ത്തി ചിത്രത്തിൻറെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറക്കാർ. വിനായക ചതുര്‍ഥിയോട് അനുബന്ധിച്ച് സെപ്തംബര്‍ 5 നാണ് ഗോട്ട് ലോകവ്യാപകമായി പ്രദര്‍ശനത്തിനെത്തുന്നത്.

എജിസ് എന്റര്‍ടൈന്‍മെന്റാണ് ചിത്രം റിലീസ് ചെയ്യുന്നത്. യുവന്‍ ശങ്കര്‍രാജയാണ് സംഗീതം. മീനാക്ഷി ചൗധരി, പ്രശാന്ത്, പ്രഭുദേവ, ജയറാം, സ്നേഹ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.