ഗോള്‍ഡ് തിയേറ്ററില്‍ കൂവിച്ച മഹാന്‍ പെടും'; ആരോപണങ്ങളുമായി അല്‍ഫോന്‍സ് പുത്രന്‍

ALPHONSE

തന്റെ കഴിഞ്ഞ സിനിമയായ ഗോള്‍ഡിനെക്കുറിച്ച് അല്‍ഫോന്‍സിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. നിവിന്‍ പോളിക്കൊപ്പം ആദ്യകാലത്ത് ഒരുക്കിയ ഒരു ഷോര്‍ട്ട് ഫിലിമിന്റെ ചിത്രങ്ങള്‍ അദ്ദേഹം പങ്കുവെച്ചിരുന്നു. ഇതിന് താഴെ ഒരാള്‍ 'ഒരു പടം പൊട്ടിയാല്‍ ഇത്രയും ഡിപ്രസ്ഡ് ആവുന്നത് എന്തിനാണ് ബ്രോ, അങ്ങനെ ആണെങ്കില്‍ ലാലേട്ടന്‍ ഒക്കെ ഇന്‍ഡസ്ട്രിയില്‍ കാണുമോ. ഒരു ഗോള്‍ഡ് പോയാല്‍ ഒന്‍പത് പ്രേമം വരും, തിരിച്ചുവരൂ' എന്ന് കമന്റ് ചെയ്തു. ഇതിന് മറുപടിയായാണ് ഗോള്‍ഡിന്റെ പരാജയത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.

'ഒരു പടം പൊട്ടിച്ചതിലാണ് പ്രശ്‌നം, പൊട്ടിയതല്ല. റിലീസിന് മുന്‍പെ 40 കോടി കളക്ട് ചെയ്ത വണ്‍ ആന്റ് ഓണ്‍ലി പൃഥ്വിരാജ് ഫിലിമാണ് ഗോള്‍ഡ്. സോ പടം ഫ്‌ലോപ്പല്ല. തിയേറ്ററില്‍ ഫ്‌ലോപ്പാണ്. അതിന് കാരണം മോശം പബ്ലിസിറ്റിയും, എന്നോട് കുറേ നുണകള്‍ പറഞ്ഞതും, എന്നില്‍ നിന്നും ആ എമൗണ്ട് മറച്ചുവച്ചതും. എന്നെ സഹായിക്കാത്തതുമാണ്. പുട്ടിന് പീരയിടും പോലെ ഒറ്റ വാക്ക് മാത്രം പറഞ്ഞു. ഇതൊരു അല്‍ഫോണ്‍സ് പുത്രന്‍ സിനിമയാണ്. ഇതാണ് ആ മഹാന്‍ ആകെ മൊഴിഞ്ഞ വാക്ക്',

'ഈ സിനിമയില്‍ ഞാന്‍ ഏഴു ജോലികള്‍ ചെയ്തിരുന്നു. പ്രമോഷന്‍ ടൈമില്‍ ആരോഗ്യ പ്രശ്‌നം ഉണ്ടായിരുന്നു. ബാക്കി എല്ലാവരും മിണ്ടും എന്ന് വിചാരിച്ചു. സോ ഗോള്‍ഡ് ഫ്‌ലോപ്പായത് തിയേറ്ററില്‍ മാത്രം. തിയേറ്ററില്‍ നിന്നും പ്രേമത്തിന്റെ കാശ് പോലും കിട്ടാനുണ്ടെന്ന് അന്‍വറിക്ക പറഞ്ഞിട്ടുണ്ട്. പിന്നെ തിയേറ്റര്‍ ഓപ്പണ്‍ ചെയ്ത് ആള്‍ക്കാരെ കൂവിച്ച മഹാനും, മഹാന്റെ കൂട്ടരും ഒക്കെ പെടും, ഞാന്‍ പെടുത്തും', എന്നായിരുന്നു അല്‍ഫോന്‍സ് പുത്രന്റെ മറുപടി.

Tags