'ദ ഗോട്ട്' ഒടിടിയിലേക്ക്

goat
goat

ദളപതി നായകനായ ചിത്രം ദ ഗോട്ട് ഒടിടിയില്‍ എത്തുന്നു. ചിത്രം ഒക്ടോബര്‍ മൂന്നിനാണ് ഒടിടിയില്‍ എത്തുന്നത്. നെറ്റ്ഫ്ലിക്സിലൂടെയാണ് നടൻ വിജയ്‍യുടെ ചിത്രം ഒടിടിയില്‍ കാണാനാകുക എന്നാണ് പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ദ ഗോട്ട് എന്തായാലും ഇനി ഒടിടിയിലും കസറുമെന്നാണ് പ്രതീക്ഷ. മലയാളമടക്കമുളള ഭാഷകളില്‍ ദ ഗോട്ട് ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തും എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഗാന്ധി എന്നായിരുന്നു വിജയ് ചിത്രത്തിന് ആദ്യം പേര് ആലോചിച്ചിരുന്നത് എന്ന് നേരത്തെ സംവിധായകൻ വെങ്കട് പ്രഭു വെളിപ്പെടുത്തിയിരുന്നു. എക്കാലത്തെയും മഹാൻ എന്ന അര്‍ഥത്തിലായിരുന്നുവെന്ന് സംവിധായകൻ വെങ്കട് പ്രഭു വെളിപ്പെടുത്തിയത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. വിജയ് സാറിന് ഒരു വിടവാങ്ങലായാണ് ചിത്രം ചെയ്യുന്നതെന്നും വെങ്കട് പ്രഭു ചൂണ്ടിക്കാട്ടിയിരുന്നു. അതിനാല്‍ ഗാന്ധിജിയെയും സൂചിപ്പിക്കുന്ന തരത്തില്‍ ദ ഗോട്ട് എന്ന പേര് സ്വീകരിക്കുകയായിരുന്നുവെന്ന് സംവിധായകൻ വെങ്കട് പ്രഭു വ്യക്തമാക്കി.

Tags