'വാലിബന്‍' ആദ്യ ഷോകള്‍ തുടങ്ങി

google news
vaaliban

മലയാള സിനിമാപ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന 'മലൈക്കോട്ടൈ വാലിബന്‍'കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങി. 6:30നാണ് ആദ്യ ഷോ. ലിജോ ജോസ് പെല്ലിശ്ശേരി മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ആരാധകര്‍ക്കായി എന്തൊക്കെ സസ്‌പെന്‍സുകളാണ് ചിത്രത്തില്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്നത് എന്ന് ഇന്നറിയാം. മാസോ ക്ലാസോ ചിത്രം എന്നറിയാനാണ് കാത്തിരിപ്പ്.

വന്‍ സ്വീകരണമാണ് കേരളത്തില്‍ വാലിബന് ലഭിച്ചിരിക്കുന്നത്. രാവിലെ 6 :30 ന് തുടങ്ങി രാത്രി 11:59 വരെ 27 ഷോകള്‍ വരെയുള്ള തീയേറ്ററുകള്‍ കേരളത്തിലുണ്ട്. ഇന്നലെ രാത്രി മുതല്‍ തന്നെ ആരാധകര്‍ ആഘോഷം തുടങ്ങി കഴിഞ്ഞിരുന്നു.

Tags