വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' ഫസ്റ്റ് ലുക്ക് പുറത്ത്

vineeth

വിനീത് ശ്രീനിവാസനെ നായകനാക്കി എം മോഹനന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഒരു ജാതി ജാതക'ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. 'അരവിന്ദന്റെ അതിഥി'കള്‍ക്ക് ശേഷം അതെ ടീം ഒരുക്കുന്ന ഒരു ഫീല്‍ ഗുഡ് കോമഡി ചിത്രമാണിത്. സ്യൂട്ടണിഞ്ഞ് നില്‍ക്കുന്ന വിനീതിന് ചുറ്റും ഒരു സംഘം സുന്ദരികള്‍ കൂടിനില്‍ക്കുന്ന പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

പോസ്റ്ററിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. 

വിനീതിന്റെ ഈ വ്യത്യസ്ത സ്‌റ്റൈലിന് ആളുകളുടെ ശ്രദ്ധ നേടാന്‍ കഴിഞ്ഞിട്ടുണ്ട്. നിരവധി സിനിമ താരങ്ങളും സംവിധായകരും പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തു. 'തിര', 'ഗോദ' എന്നീ സിനിമകള്‍ക്ക് തിരക്കഥ രചിച്ച രാകേഷ് മണ്ടോടി ആണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Tags