വിജയ് ദേവരകൊണ്ട ചിത്രം 'ദി ഫാമിലി സ്റ്റാർ' ഒടിടിയിലേക്ക്

google news
family star 1

വിജയ് ദേവരകൊണ്ട നായകനായെത്തിയ പുതിയ ചിത്രം ദി ഫാമിലി സ്റ്റാർ ഒടിടിയിലേക്ക്. മെയ് 3 ന് ചിത്രം ഒടിടി റിലീസാകും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സിനിമയുടെ ഡിജിറ്റൽ അവകാശം ആമസോണ്‍ പ്രൈം നേരത്തെ സ്വന്തമാക്കിയിരുന്നു. വിജയ് ദേവരകൊണ്ടയും മൃണാള്‍ താക്കൂറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഏപ്രിൽ അഞ്ചിനാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്.

പരശുറാം സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമ്മാണ ചിലവ് 50 കോടി രൂപയോളമാണ് എന്നാണ് റിപ്പോര്‍ട്ട്. എന്നാൽ ചിത്രം തീയറ്ററുകളിൽ വൻ പരാജയമാണ് നേരിട്ടത്. പ്രമുഖ നിര്‍മ്മാതാവായ ദില്‍ രാജു ആണ് ചിത്രം നിര്‍മ്മിച്ചത്. ഗോപി സുന്ദറാണ് സം​ഗീതം നൽകിയത്. മാർത്താണ്ഡം കെ വെങ്കിടേഷായിരുന്നു ഛായാഗ്രഹണം നിർവഹിച്ചത്.