'സൂര്യ44'-ന്റെ ആദ്യ ഷോട്ട് പുറത്ത് വിട്ട് അണിയറപ്രവർത്തകർ

surya44

സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന  'സൂര്യ44'-ന്റെ ആദ്യ ഷോട്ട് പുറത്ത് വിട്ട് അണിയറപ്രവർത്തകർ. മൂടി നീട്ടി വളർത്തി, താഴേക്ക് നീട്ടിയ മീശയുമായുള്ള വിന്റേജ് ലുക്കിലാണ് സൂര്യ സിനിമയിലുള്ളത്. സിനിമയെ കുറിച്ച് മറ്റ് വിവരങ്ങളൊന്നും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല.

പൂജ ഹെഗ്ഡെയാണ് നായിക. ചിത്രത്തിൽ ജയറാമും ജോജു ജോര്‍ജും കരുണാകരനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'ലവ് ലാഫ്റ്റര്‍ വാര്‍' എന്നാണ് സൂര്യ 44ന്റെ ടാഗ് ലൈന്‍. 

Tags