സായ് പല്ലവിയ്ക്ക് പിറന്നാൾ സമ്മാനവുമായി 'തണ്ടേലി'ന്റെ അണിയറപ്രവർത്തകർ

sai pallavi

ഏറെ ആരാധകരുള്ള തെന്നിന്ത്യൻ നായികയാണ് സായി പല്ലവി. ജന്മദിനമാഘോഷിക്കുന്ന സായിപല്ലവിയ്ക്ക് ഒരു പിറന്നാൾ സമ്മാനം നൽകിയിരിക്കുകയാണ് 'തണ്ടേല്‍' ചിത്രത്തിൻറെ അണിയറ പ്രവർത്തകർ. തണ്ടേലിന്റെ വിവിധ മേയ്‍ക്കിംഗ് രംഗങ്ങൾ ഉൾപ്പെടുത്തിയ ഒരു വീഡിയോയാണ് ഇവർ പിറന്നാൾ സമ്മാനമായി പുറത്തുവിട്ടിരിക്കുന്നത്.

നാഗചൈതന്യ നായകനാകുന്ന പുതിയ ഒരു ചിത്രമാണ് തണ്ടേല്‍. നായിക സായ് പല്ലവിയാണ്. ആന്ധ്രാപ്രദേശില്‍ 2018ല്‍ നടന്ന സംഭവമാണ് ചിത്രത്തിന്റെ പ്രമേയം. സ്വന്തം അവകാശങ്ങള്‍ക്കായി പോരാടുന്ന യുവതിയായ കഥാപാത്രമായിട്ടാണ് സായ് പല്ലവിയാണ് തണ്ടേലില്‍ നായികയാകുന്നത്. മത്സ്യത്തൊഴിലാളികളുടെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ നാഗചൈതന്യയുടെ ജോഡിയായിട്ടാണ് സായ് പല്ലവി വേഷമിടുന്നത്. ചന്ദൂ മൊണ്ടേടിയാണ് സംവിധാനം.

തണ്ടേലിന് പുറമേ തമിഴിലും ഒരു പ്രധാന വേഷത്തില്‍ എത്താൻ തയ്യാറെടുത്തിരിക്കുകയാണ് സായി പല്ലവി. ശിവകാര്‍ത്തികേയൻ നായകനായി വേഷമിടുന്ന അമരൻ എന്ന ചിത്രത്തിലാണ് സായ് പല്ലവി പ്രാധാന്യമുള്ള നായികയാകുന്നത്.