പ്രേക്ഷകരാണ് സിനിമയെ നിയന്ത്രിക്കുന്നത് ; മമ്മൂട്ടി

mammootty

പ്രേക്ഷകരാണ് സിനിമയെ നിയന്ത്രിക്കുന്നത് എന്ന് നടന്‍ മമ്മൂട്ടി. നല്ല പ്രേക്ഷകര്‍ ഉള്ളിടത്ത് മാത്രമാണ് നല്ല സിനിമകളുണ്ടാകുന്നത്. അവര്‍ നല്ല സിനിമകള്‍ മാത്രം കാണുമ്പോള്‍, സിനിമാപ്രവര്‍ത്തകരും നല്ല സിനിമകളുണ്ടാക്കാന്‍ നിര്‍ബന്ധിതരാകുന്നു. പ്രേക്ഷകര്‍ മാറിയാല്‍ മാത്രമേ സിനിമ മാറുകയുള്ളൂ എന്ന് മമ്മൂട്ടി പറഞ്ഞു. ടര്‍ബോ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിയിലാണ് നടന്റെ പ്രതികരണം.
പ്രേക്ഷകര്‍ മാറിയാല്‍ മാത്രമേ സിനിമ മാറുകയുള്ളൂ. പ്രേക്ഷകരാണ് സിനിമയെ മാറ്റുന്നത്. കൊള്ളില്ലാത്തത് കാണാതിരിക്കുകയും നല്ലത് മാത്രം കാണുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായി സിനിമ മാറും. നല്ല പ്രേക്ഷകരുള്ളിടത്ത് മാത്രമേ നല്ല സിനിമയുണ്ടാവുകയുള്ളൂ. അതില്‍ തര്‍ക്കമൊന്നുമില്ല. നമ്മുടെ പ്രേക്ഷകര്‍ നല്ല സിനിമയെ പ്രോത്സാഹിപ്പിക്കുകയും കാണാന്‍ വരുകയും ചെയ്യുന്നത് കൊണ്ടാണ് നല്ല സിനിമകളുണ്ടാകുന്നത്. മറ്റു ഭാഷകളില്‍, അവര്‍ക്ക് പ്രേക്ഷകരെ അറിയാത്തത് കൊണ്ടാണ് പരാജയപ്പെട്ടു പോകുന്നത്. പ്രേക്ഷകരാണ് സിനിമയെ നിയന്ത്രിക്കുന്നത് എന്ന് മമ്മൂട്ടി പറഞ്ഞു.
അതേസമയം മമ്മൂട്ടിയുടെ ടര്‍ബോ എന്ന ചിത്രം ഈ മാസം 23 ന് റിലീസ് ചെയ്യും.

Tags