'അത് ഈ കാലത്തിന്റെ അനിവാര്യത'; കേരള സര്‍ക്കാരിനെ അഭിനന്ദിച്ച് പായല്‍ കപാഡിയ

payal kapadiya

കേരള സര്‍ക്കാരിനെ അഭിനന്ദിച്ച് കാനിലെ ഏറ്റവും വലിയ രണ്ടാമത്തെ പുരസ്‌കാരമായ ഗ്രാന്‍ഡ്പ്രി സ്വന്തമാക്കിയ 'ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റി'ന്റെ സംവിധായിക പായല്‍ കപാഡിയ. സ്ത്രീകള്‍ക്കും, പ്രാതിനിധ്യം കുറഞ്ഞ ജാതിയില്‍ നിന്നുള്ള ആളുകള്‍ക്കും സിനിമ ഒരുക്കാനായി കേരള സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടിനെയാണ് പായല്‍ കപാഡിയ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രശംസിച്ചത്. ഇവ കാലത്തിന്റെ അനിവാര്യതയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ  ഹചലച്ചിത്ര മേഖലയില്‍ ഉള്ളവഹരോട് എനിക്ക് നന്ദിയുണ്ട്. ഞാനീ ഇന്‍ഡസ്ട്രിക്ക് പുറത്തുനിന്നുള്ള ആളാണെങ്കിലും കുറെ അഭിനേതാക്കളും പ്രൊഡ്യൂസര്‍മാരും എന്റെ ടീമിനെ വളരെയധികം പിന്തുണച്ചു. അവര്‍ താരങ്ങളാണെന്നും എന്നെ കാണാനും സമയം തരാനും കഴിയില്ലെന്നും ചിന്തിക്കാതെ അവരെന്റെ കൂടെ നിന്നു. ഞാനവരോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു. കേരളത്തില്‍ കലാമൂല്യമുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ വിതരണക്കാരും പ്രദര്‍ശകരും മുന്നോട്ട് വന്നിട്ടുണ്ട്. വ്യത്യസ്തത തരത്തിലുള്ള സിനിമകള്‍ കാണാന്‍ പ്രേക്ഷകരും തയാറാണെന്നും പായല്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് ഫലം വരാന്‍ അധിക സമയമില്ലാതിരിക്കെ ആധികാരത്തില്‍ വന്നാലും നമ്മുടെ രാജ്യത്തിന്റെ വിഭവങ്ങള്‍ കുറച്ചുപേരില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ഓരോ വ്യക്തിക്കും തുല്യ അവകാശമെന്ന നിലയില്‍ ലഭിക്കാന്‍ മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കണം എന്നുമാത്രമേ എനിക്ക് പറയാനുള്ളൂ', പായല്‍ കുറിച്ചു.

Tags