'ഈദ് ദിനം സ്‌പെഷ്യല്‍ ആക്കിയതിന് നന്ദി'; മന്നത്തിന് മുന്നില്‍ കൈവിരിച്ച് എസ്ആര്‍കെ

google news
sharukh khan

ഈദ് ദിനത്തില്‍ മുംബൈയിലെ മന്നത്തിന് മുന്നില്‍ ആരാധകര്‍ തടിച്ചുകൂടുന്നത് പതിവാണ്. തങ്ങളുടെ പ്രിയതാരത്തെ കാണാനും ഈദ് ആശംസകള്‍ നേരാനും ആയിരങ്ങളാണ് തടിച്ചുകൂടാറുള്ളത്. പതിവ് തെറ്റിക്കാതെ ഈ വര്‍ഷവും ആരാധകര്‍ തടിച്ചുകൂടുകയും ഷാരൂഖ് ഖാന്‍ തന്റെ ആരാധകര്‍ക്ക് ഈദ് ആശംസകള്‍ നേരുകയും ചെയ്തു.
വെള്ള കുര്‍ത്ത അണിഞ്ഞാണ് ഷാരൂഖ് ആരാധകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ഒപ്പം താരത്തിന്റെ മകന്‍ അബ്രാമും ഷാരൂഖിനൊപ്പം ആരാധകര്‍ക്ക് നേരെ കൈവീശി കാണിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
ആരാധകരെ കണ്ടതിന്റെ സന്തോഷം ഷാരൂഖും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. 'ഈ ദിനം സ്‌പെഷ്യല്‍ ആക്കിയതിന് എല്ലാവര്‍ക്കും നന്ദി. എല്ലാവരെയും ദൈവം സ്‌നേഹവും സന്തോഷവും സമൃദ്ധിയും നല്‍കി അനുഗ്രഹിക്കട്ടെ,' എന്നും താരം കുറിച്ചു.

Tags