'ശക്തി, കൃപ, പ്രതിരോധം എന്നിവയുടെ മൂർത്തീഭാവം'; ഗംഗമ്മയായി പാർവതി; ക്യാരക്ടർ പോസ്റ്റർ പങ്കുവച്ച് തങ്കലാൻ ടീം

gangamma

ചിയാൻ വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയുന്ന പുതിയ ചിത്രമാണ് 'തങ്കലാൻ'. ബ്രിട്ടിഷ്‌ ഭരണത്തിൻ കീഴിൽ കർണാടകയിലെ കോലാർ ഗോൾഡ് ഫാക്ടറിയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിന്റെ സ്വന്തം പാർവതി തിരുവോത്തും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ നടിയുടെ പിറന്നാളിനോട് അനുബന്ധിച്ച് പാർവതിയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തിയിരിക്കുകയാണ് തങ്കലാൻ ടീം.

ഗംഗമ്മ എന്നാണ് നടിയുടെ കഥാപാത്രത്തിന്റെ പേര്. 'ശക്തി, കൃപ, പ്രതിരോധം എന്നിവയുടെ മൂർത്തീഭാവം' എന്നാണ് പാർവതിയുടെ കഥാപാത്രത്തെക്കുറിച്ച് അണിയറപ്രവർത്തകർ കുറിച്ചിരിക്കുന്നത്. ഒപ്പം നടിക്ക് പിറന്നാളാശംസകളും തങ്കലാൻ ടീം നേർന്നിട്ടുണ്ട്.

ചിത്രത്തിൽ മാളവിക മോഹനനാണ് നായിക. ഏപ്രിലിൽ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ജൂൺ-ജൂലൈ മാസങ്ങളിലാകും റിലീസിനെത്തുക എന്ന റിപ്പോർട്ടുകളുണ്ട്.