തല്ലുമാല ഓഗസ്റ്റ് 12ന് പ്രദര്‍ശനത്തിന് എത്തും
thallumala
മുഹ്‌സിന്‍ പരാരിയും അഷ്‌റഫ് ഹംസയും ചേര്‍ന്ന് തിരക്കഥയെഴുതിയ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആഷിഖ് ഉസ്മാനാണ്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ കോമഡി ആയി എത്തുന്ന ഏറ്റവും പുതിയ ചിത്രം തല്ലുമാല ഓഗസ്റ്റ് 12ന് തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും. മുഹ്‌സിന്‍ പരാരിയും അഷ്‌റഫ് ഹംസയും ചേര്‍ന്ന് തിരക്കഥയെഴുതിയ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആഷിഖ് ഉസ്മാനാണ്.

ടോവിനോ തോമസ്, കല്യാണി പ്രിയദര്‍ശന്‍, ഷറഫുദീന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ലുക്മാന്‍, സ്വാതി ദാസ് പ്രഭു, അദ്രി ജോ, വിനീത് കുമാര്‍, ഷൈന്‍ ടോം ചാക്കോ, ഹലീം ഖായിദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Share this story