ദളപതിയുടെ 'ഗോട്ട്' ഓഗസ്റ്റില്‍ റിലീസ് ചെയ്യും?

google news
goat

വിജയ്‌യെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ദി ഗോട്ട്'. സയന്‍സ് ഫിക്ഷന്‍ എന്റര്‍ടെയ്‌നര്‍ ജോണറില്‍ കഥ പറയുന്ന സിനിമയുടെ പുതിയസ് ഷെഡ്യൂള്‍ തിരുവനന്തപുരത്ത് നടക്കുകയാണ്. തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ മുഴുവന്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയുടെ റിലീസ് സംബന്ധിച്ച് പുതിയ റിപ്പോര്‍ട്ടുകളെത്തിയിരിക്കുകയാണ്.
ഏപ്രില്‍ മാസത്തോടെ ചിത്രീകരണം പൂര്‍ത്തിയാകുമെന്നും ഓഗസ്റ്റ് മാസത്തില്‍ ചിത്രം റിലീസ് ചെയ്യുമെന്നുമാണ് പുതിയ റിപ്പോര്‍ട്ട്. ഓഗസ്റ്റ് 23 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചന. തിരുവനന്തപുരം ഷെഡ്യൂളിന് ശേഷം സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ക്കായി അണിയറപ്രവര്‍ത്തകര്‍ റഷ്യയിലേക്കും യുഎസ്സിലേക്കും തിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഗോട്ടിലെ ആദ്യ ഗാനം മെയ് മാസത്തില്‍ റിലീസ് ചെയ്യുമെന്ന് വെങ്കട് പ്രഭു നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ സിനിമയുടെ അപ്‌ഡേറ്റുകള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുമെന്നാണ് സൂചന.

Tags