'വേട്ടയ്യന്റെ' അവസാനഘട്ട ചിത്രീകരണത്തിനായി തലൈവര്‍ ഹൈദരാബാദിലേക്ക്

google news
rajanikanth

ടി ജെ ജ്ഞാനവേല്‍രജനികാന്ത് ചിത്രം 'വേട്ടയ്യന്റെ' അവസാനഘട്ട ചിത്രീകരണത്തിനായി തലൈവര്‍ ഹൈദരാബാദിലേക്ക്. ഇന്നലെ മറീന ബീച്ചില്‍ വച്ചു നടന്ന കരുണാനിധിയുടെ സ്മാരക ഉദ്ഘാടന ചടങ്ങിന് ശേഷമാണ് ചിത്രീകരണത്തിനായി രജനികാന്ത് ഹൈദരാബാദിലേക്ക് പുറപ്പെട്ടത്. ആന്ധ്രാപ്രദേശിലെ കടപ്പയിലായിരുന്നു ഇതിന് മുന്‍പ് ചിത്രീകരണം നടന്നത്.

ആന്ധ്രാ ലൊക്കേഷനിലെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഫഹദ് ഫാസിലിന്റെയും റാണാ ദഗുബട്ടിയുടെയും ലൊക്കേഷന്‍ ചിത്രമാണ് വൈറലായത്. വേട്ടയ്യന്‍ ഷൂട്ട് 80 ശതമാനം പൂര്‍ത്തിയായെന്നാണ് നടന്‍ പറഞ്ഞത്. ചിത്രത്തില്‍ പൊലീസ് കഥാപാത്രമായാണ് രജനികാന്ത് എത്തുന്നതെന്നാണ് വിവരം. ജ്ഞാനവേല്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്.

Tags