തലൈവരും ഫഹദും ഒരുമിച്ച് ; വേട്ടയ്യന്‍ ചിത്രങ്ങള്‍ വൈറല്‍

google news
rajani

ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന 'വേട്ടയ്യനി'ല്‍ അഭിനയിക്കുകയാണ് തലൈവര്‍ രജനികാന്ത് ഇപ്പോള്‍. രജനിയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് സിനിമയുടെ ടൈറ്റില്‍ റിവീല്‍ ടീസര്‍ എത്തിയത്. താരത്തിന്റെ സ്‌റ്റൈലിഷ് രംഗങ്ങല്‍ ഉള്‍പ്പെടുത്തിയുള്ള വിഡീയോ ആരാധകര്‍ ആവേശത്തോടെ ഏറ്റെടുത്തു.

അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍, റാണാ ദഗുബട്ടി, ദുഷാര വിജയന്‍, കിഷോര്‍, റിതിക സിങ്, ജി എം സുന്ദര്‍, രോഹിണി, റാവൊ രമേശ്, രമേശ് തിലക്, രക്ഷന്‍ തുടങ്ങി വമ്പന്‍ താരനിര സിനിമയുടെ ഭാഗമാണ്. രജനികാന്തിനൊപ്പം നില്‍ക്കുന്ന ഫഹദ് ഫാസിലിന്റെ ലൊക്കേഷന്‍ ചിത്രമാണ് മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ആവേശം തീര്‍ക്കുന്നത്. ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് രജനികാന്ത് എത്തുന്നതെന്നാണ് വിവരം.

Tags