'താൾ ' ചിത്രത്തന്റെ ടീസർ റിലീസ് ചെയ്തു

google news
sdg

രാജസാഗർ സംവിധാനം ചെയ്ത മലയാള സിനിമയിൽ ഇതുവരെ നടന്നിട്ടില്ലാത്ത ഒരു വിഷയത്തെ പര്യവേക്ഷണം ചെയ്യുന്ന യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള മലയാളം റൊമാന്റിക് ത്രില്ലർ ചിത്രമാണ് താൾ.  ചിത്രം ഡിസംബർ എട്ടിന് പ്രദർശനത്തിന് എത്തും. സിനിമയുടെ ടീസർ   റിലീസ്  ചെയ്തു.

ആൻസൺ പോൾ, ആരാധ്യ ആൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാഹുൽ മാധവ്, രഞ്ജി പണിക്കർ, രോഹിണി, ദേവി അജിത്ത്, സിദ്ധാർത്ഥ ശിവ, നോബി മാർക്കോസ്, ശ്രീധന്യ, വിവിയ ശാന്ത്, അരുൺ കുമാർ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവർ ക്യാമ്പസ് ചിത്രമായ താളിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഡോ. ജി കിഷോറാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ എഴുതിയിരിക്കുന്നത്. ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്റെ ബാനറിൽ ക്രിസ് തോപ്പിൽ, മോണിക്ക കമ്പാട്ടി, നിഷീൽ കമ്പാട്ടി എന്നിവർ ചേർന്നാണ് താൾ നിർമ്മിച്ചിരിക്കുന്നത്. താൾ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് സിനു സിദ്ധാർത്ഥാണ്. സംഗീത് രവീന്ദ്രനാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന ഒരു കോളേജ് കാമ്പസിന്റെ കഥ പറയുന്ന താൾ  .ഛായാഗ്രഹണം :സിനു സിദ്ധാർത്ഥ്, സംഗീതം: ബിജിബാൽ,ലിറിക്‌സ് : ബി കെ ഹരിനാരായണൻ, രാധാകൃഷ്ണൻ കുന്നുംപുറം, സൗണ്ട് ഡിസൈൻ : കരുൺ പ്രസാദ് , വിസ്‌താ ഗ്രാഫിക്സ് , വസ്ത്രാലങ്കാരം :അരുൺ മനോഹർ, കല: രഞ്ജിത്ത് കോതേരി, പ്രൊഡക്ഷൻ കൺട്രോളർ : കിച്ചു ഹൃദയ് മല്ല്യ , ഡിസൈൻ: മാമി ജോ, പി ആർ ഓ: പ്രതീഷ് ശേഖർ.


 

Tags