തെലുങ്ക് താരം റാം ചരണിന് ചെന്നൈ വേല്‍സ് സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ്

google news
ram charan

തെലുങ്ക് താരം റാം ചരണിന് ചെന്നൈ വേല്‍സ് സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ്. നിര്‍മ്മാതാവും വേല്‍സ് സര്‍വകലാശാല ചാന്‍സിലറുമായ ഇഷാരി കെ ഗണേഷാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. 

ഏപ്രില്‍ 13 ന് നടക്കാനിരിക്കുന്ന യൂണിവേഴ്‌സിറ്റിയുടെ വരാനിരിക്കുന്ന ബിരുദദാന ചടങ്ങില്‍ ചരണ്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ഈ ചടങ്ങില്‍ അദ്ദേഹത്തിന് ഔദ്യോഗികമായി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും. 'ആര്‍ആര്‍ആര്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് ഈ അംഗീകാരം.
അതേസമയം എസ് ശങ്കര്‍ സംവിധാനം ചെയ്യുന്ന 'ഗെയിം ചേഞ്ചര്‍' എന്ന ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രത്തില്‍ കിയാര അദ്വാനി, എസ് ജെ സൂര്യ, ജയറാം എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യാനുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന് കീഴില്‍ ദില്‍ രാജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Tags