ടാറ്റാ പവര്‍ പുതിയ ബ്രാൻഡ് ഫിലിം പുറത്തിറക്കി

google news
ddbh

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത ഊർജ്ജ കമ്പനികളിലൊന്നായ ടാറ്റാ പവർ ‘ഭൂമിയെ സ്നേഹിക്കുക. ഗ്രീൻ ആന്‍റ് ക്ലീൻ എനർജിയിലേക്ക് മാറുക’ എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി പുതിയ ബ്രാൻഡ് ഫിലിം പുറത്തിറക്കി.

സുസ്ഥിര ജീവിതശൈലി യാഥാർത്ഥ്യമാക്കാൻ പൗരന്മാരെ പ്രചോദിപ്പിക്കുന്നതിനും ശുദ്ധവും ഹരിതാഭവുമായ ഒരു ഭാവിക്കായുള്ള വ്യക്തിഗത പ്രവർത്തനത്തിന്‍റെയും ഉത്തരവാദിത്തത്തിന്‍റെയും പ്രാധാന്യം അടിവരയിടുന്നതിനുമുള്ള ടാറ്റാ പവറിന്‍റെ മറ്റൊരു ചുവടുവയ്പ്പാണ് 'ദുനിയാ അപ്‌നെ ഹവാലെ' എന്ന പേരിലുള്ള ഈ ബ്രാൻഡ് ഫിലിം. വിവിധ ഭാഷകളിലെ ന്യൂസ്, ബിസിനസ് ചാനലുകള്‍ക്കൊപ്പം ഡിജിറ്റല്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും ലൈവ് കാമ്പയിന്‍ നടത്തി ഈ സന്ദേശം പൊതുജനങ്ങളിലെത്തിക്കും.

വനനശീകരണം, നിർമാണ പ്രവർത്തനങ്ങള്‍, വ്യവസായവത്കരണം, നഗരവത്കരണം തുടങ്ങിയ പ്രവർത്തികള്‍ മൂലം ഭൂമിക്ക് സംഭവിച്ചിട്ടുള്ള നാശവും ചൂഷണവും ചിത്രീകരിക്കുന്നതാണ് പുതിയ ബ്രാൻഡ് ഫിലിം. ഈ ദുരുപയോഗത്തിന്‍റെ ഫലമായി ഭൂഗോളം മലിനമാകുകയും തകർക്കപ്പെടുകയും ചെയ്യുന്നു. ഭാവി തലമുറയെ പ്രതിനിധീകരിക്കുന്ന രണ്ട് കുട്ടികള്‍ നമുക്ക് ഭൂമിയോട്  ഉണ്ടായിരിക്കേണ്ട സ്നേഹവും കരുതലും പ്രകടിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ബോധ്യപ്പെടുത്തുന്നതോടെയാണ് ഫിലിം അവസാനിക്കുന്നത്.

സുസ്ഥിരമായ ജീവിത ശൈലി, ഊർജ പരിഹാരങ്ങള്‍ എന്നിവയ്ക്ക് മുൻതൂക്കം കൊടുത്തുകൊണ്ട് ആളുകളെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ടാറ്റാ പവര്‍ ബ്രാൻഡ് ആന്‍റ് കമ്യൂണിക്കേഷന്‍സ് ചീഫ് ജ്യോതി ബൻസൽ വ്യക്തമാക്കി.

രാജ്യത്തെ ഏറ്റവും വിശ്വസ്തമായ ഗ്രീന്‍ എനർജി ബ്രാൻഡാകാന്‍ പ്രതിജ്ഞാബദ്ധമാണ് ടാറ്റാ പവര്‍. 2023-ൽ ഹരിത ഊർജ സ്രോതസുകളില്‍ നിന്ന് 70 ശതമാനം ഉത്പാദനം കൈവരിക്കാനും 2045-ഓടെ കാർബണ്‍ നെറ്റ് ന്യൂട്രാലിറ്റി കൈവരിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്. 

Tags