തമിഴ് ഹൊറര്‍ കോമഡിയുമായി സണ്ണി ലിയോണ്‍

google news
sunny leone



തമിഴില്‍ ഹൊറര്‍ കോമഡിയുമായി എത്താനിരിക്കുകയാണ് ബോളിവുഡ് താരം സണ്ണി ലിയോണ്‍. 'ഓ മൈ ഗോസ്റ്റ്' എന്ന ചിത്രമാണ് സണ്ണി ലിയോണിന്റേതായി തമിഴകത്ത് നിന്ന് എത്തുക. ചിത്രത്തിന്റെ ടീസര്‍ അടുത്തിടെ പുറത്തുവിട്ടിരിക്കുന്നു. 'ഓ മൈ ഗോസ്റ്റ്' റിലീസിന് തയ്യാറെടുക്കുമ്പോള്‍ മാലദ്വീപില്‍ നിന്നുള്ള ചില ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുകയാണ് സണ്ണി ലിയോണ്‍.

'ഓ മൈ ഗോസ്റ്റ്' എന്ന ചിത്രം ചിത്രം സംവിധാനം ചെയ്യുന്നത് ആര്‍ യുവന്‍ ആണ്. ആര്‍ യുവന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. ഛായാഗ്രാഹണം ദീപക് ഡി മേനോനാണ് നിര്‍വഹിക്കുന്നത്. ജാവേദ് റിയാസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.


വിഎയു മീഡിയ എന്റര്‍ടെയ്ന്‍മെന്റും ഹോഴ്‌സും സ്റ്റുഡിയോസുമാണ് ചിത്രം നിര്‍മിക്കുന്നത്. സൗണ്ട് ഡിസൈനര്‍ എ സതീഷ് കുമാറാണ്. അരുള്‍  സിദ്ദാര്‍ഥ് ആണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്. എസ് ജെ റാം, രമേഷ് എന്നിവരാണ്  കലാ സംവിധാനം. ഗില്ലി ശേഖര്‍ ആണ് സ്റ്റണ്ട്‌സ്. സതിഷ് ദര്‍ശ ഗുപ്ത, മൊട്ടൈ രാജേന്ദ്രന്‍, രമേഷ് തിലക്, അര്‍ജുനന്‍, തങ്ക ദുരൈ എന്നിവരും സണ്ണി ലിയോണൊപ്പം ചിത്രത്തില്‍ അഭിനയിക്കുന്നു. പബ്ലിസിറ്റി ഡിസൈനര്‍ ജോസഫ് ജാക്‌സസണാണ്.

അനുരാഗ് കശ്യപിന്റെ അടുത്ത ചിത്രത്തിലും ഒരു സുപ്രധാന വേഷത്തില്‍ സണ്ണി ലിയോണ്‍ എത്തുന്നുണ്ട്. സണ്ണി ലിയോണ്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യത്തില്‍ തനിക്കുള്ള സന്തോഷം പങ്കുവച്ചത്. ഇത് ഒരു സ്വപ്‌നം യാഥാര്‍ഥ്യമായതുപോലെയാണെന്നും ഒരു അനുരാഗ് കശ്യപ് ചിത്രത്തില്‍ എന്നെങ്കിലും ഒരു വേഷം ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും സണ്ണി ലിയോണ്‍ കുറിച്ചു. എല്ലാം മാറുന്ന ചില നിമിഷങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവും. എന്റെ ആ നിമിഷം ഇതാണ്. ഞാനിത് ഒരിക്കലും മറക്കില്ല എന്നും സണ്ണി ലിയോണ്‍ എഴുതി. അനുരാഗ് കശ്യപിനൊപ്പമുള്ള ചിത്രവും സണ്ണി ലിയോണ്‍ പങ്കുവെച്ചിരുന്നു.

Tags