തമിഴ് നടനും ഗായകനുമായ പ്രേംജി അമരന്‍ വിവാഹിതനാകുന്നു

premji

ചെന്നൈ: തമിഴ് നടനും ഗായകനുമായ പ്രേംജി അമരന്‍ വിവാഹിതനാകുന്നു. ജൂണ്‍ 9നാണ് പ്രേംജിയുടെ വിവാഹം. സേലം സ്വദേശി ഇന്ദുവാണ് പ്രേംജിയുടെ വധു. തിരുത്തുനി മുരുകന്‍ ക്ഷേത്രത്തില്‍ വച്ചായിരിക്കും നടന്‍റെ വിവാഹം എന്നാണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ വൈറലാകുന്ന കത്ത് പറയുന്നത്.  

letter

തമിഴിലെ പ്രമുഖ സംവിധായകനും ഗാന രചിതാവുമായ ഗംഗെ അമരന്‍റെ മകനാണ് പ്രേംജി. പ്രമുഖ സംവിധായകന്‍ വെങ്കിട്ട് പ്രഭു ഇദ്ദേഹത്തിന്‍റെ സഹോദരനാണ്. വെങ്കിട്ട് പ്രഭു സംവിധാനം ചെയ്യുന്ന ദളപതി വിജയ് നായകനാകുന്ന ദ ഗോട്ട് സിനിമയിലാണ് ഇപ്പോള്‍ പ്രേംജി അഭിനയിച്ചുവരുന്നത്. 


 

Tags