തമിഴ് നടൻ പ്രേംജി അമരൻ വിവാഹിതനായി

premji

പ്രശസ്ത തമിഴ് നടനും സം​ഗീത സംവിധായകനുമായ പ്രേംജി അമരൻ വിവാഹിതനായി. ഏറെക്കാലമായി സുഹൃത്തായിരുന്ന ഇന്ദുവാണ് വധു. 45-ാം വയസിലാണ് താരം വിവാഹിതനായത്. ഞായറാഴ്ച നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ഇളയരാജയുടെ സഹോദരനും പ്രശസ്ത ​ഗാനരചയിതാവുമായ ​ഗം​ഗൈ അമരന്റെ മകനാണ് പ്രേംജി.

തമിഴിലെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ വെങ്കട്ട് പ്രഭുവാണ് പ്രേംജിയുടെ സഹോദരൻ. നവ ദമ്പതികളുടെ ചിത്രം വെങ്കട്ട് പ്രഭു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. 

Tags