'തലവൻ' ചിത്രത്തിന്റെ തീം മ്യൂസിക്ക് പുറത്തുവിട്ടു

hgk

അരുൺ നാരായണൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അരുൺ നാരായണൻ, സിജോ സെബാസ്റ്റ്യൻ, ലണ്ടൻ എന്നിവർ നിർമ്മിച്ച് ജിസ് ജോയ് സംവിധാനം ചെയ്യുന്നതലവൻ എന്ന ചിത്രത്തിൻ്റെ തീം മ്യൂസിക്ക്  പുറത്തുവിട്ടിരിക്കുന്നു.

ഏപ്രിൽ ഇരുപത്തിനാലിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൻ്റെ  പ്രൊമോഷൻ ഭാഗമായിട്ടാണ് തീം മ്യൂസിക്ക് പുറത്തുവിട്ടിരിക്കുന്നത്.പൂർണ്ണമായും ഒരു പൊലീസ് കഥ പറയുന്ന ഈ ചിത്രത്തിൻ്റെ കഥക്കനുസവിഷ്വൽസിൻ്റെ അകമ്പടിയോടെ യുള്ള ഈ ഗാനം ഏറെ കൗതുകം പകരുന്നതാണ്.

ദീപക് ദേവിൻ്റെ ഈണത്തിൽ ജിസ് ജോയ് യാണ് ഈഗാനം രചിച്ചിരിക്കുന്നത്.ഒരു കേസന്വേഷണം രണ്ടു പൊലീസ് ഉദ്യോഗസ്ഥർ നടത്തുന്നതും അതിനിടയിൽ അരങ്ങേറുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിലൂടെ പൂർണ്ണമായും ത്രില്ലർ മൂഡിലൂടെ അവതരിപ്പിക്കുന്നത്.ബിജു മേനോനും ആസിഫ് അലിയും കേന്ദ്ര കഥാപാതങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ പ്രമുഖ താരങ്ങളായ: ദിലീഷ് പോത്തൻ, കോട്ടയം നസീർ, അനുശ്രീ ,മിയാ ജോർജ്, ശങ്കർ രാമകൃഷ്ണൻ, ജോജി.കെ.ജോൺ, ദിനേശ്, നന്ദൻ ഉണ്ണി, അനുരൂപ്, ബിലാസ് എന്നിവരും പ്രധാന താരങ്ങളാണ്.

ശരത് പെരുമ്പാവൂർ ,ആനന്ദ് തേവർ കാട്ട് എന്നിവരുടേതാണ് തിരക്കഥ.ഛായാഗ്രഹണം - ശരൺ വേലായുധൻ.എഡിറ്റിംഗ് -സൂരജ്.ഈ.എസ്.കലാസംവിധാനം -അജയൻ മങ്ങാട്.മേക്കപ്പ് - റോണക്സ് സേവ്യർ.കോസ്റ്റും - ഡിസൈൻ -ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സാഗർ. സംഗീതം - ജിസ്ജോയ്.പ്രൊഡക്ഷൻ എക്സിക്കുട്ടീവ്‌ - ഷെമീജ് കൊയിലാണ്ടി. പ്രൊഡക്ഷൻ കൺട്രോളർ ആസാദ് കണ്ണാടിക്കൽ. സെൻട്രൽപിക്ച്ചേഴ്‌സ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.വാഴൂർ ജോസ്.

Tags