സ്വാസിക ചിത്രം 'വാസന്തി'യുടെ ട്രെയിലർ കാണാം

swasika
മികച്ച ചിത്രം, മികച്ച സ്വഭാവ നടി, മികച്ച തിരക്കഥ എന്നിവയ്ക്കുള്ള പുരസ്കാരങ്ങളാണ് വാസന്തി സംസ്ഥാന ചലച്ചിത്ര അവാർഡിൽ സ്വന്തമാക്കിയത്.

അമ്പതാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നേട്ടം കൈവരിച്ച 'വാസന്തി' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു.

 അതിജീവനത്തിന്റെ കഥപറയുന്ന ചിത്രത്തിൽ വാസന്തി എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് സ്വാസികയാണ്. റഹ്മാൻ ബ്രദേഴ്സ് എന്ന പേരിൽ അറിയപ്പെടുന്ന ഷിനോയ്, സജാസ് റഹ്മാൻ എന്നിവരാണ് ചിത്രം ഒരുക്കിയത്.

മികച്ച ചിത്രം, മികച്ച സ്വഭാവ നടി, മികച്ച തിരക്കഥ എന്നിവയ്ക്കുള്ള പുരസ്കാരങ്ങളാണ് വാസന്തി സംസ്ഥാന ചലച്ചിത്ര അവാർഡിൽ സ്വന്തമാക്കിയത്.

 ചിത്രത്തിലെ അഭിനയത്തിന് സ്വാസിക വിജയ് ആണ് മികച്ച സ്വഭാവ നടിയായി തെരഞ്ഞെടുത്തത്.
വാസന്തിയുടെ 20 വയസ് മുതൽ 35 വയസ് വരെയുള്ള യാത്രയിലൂടെയാണ് ചിത്രം കഥ പറയുന്നത്. പ്രേമം, ഹാപ്പി വെഡ്ഡിങ് എന്നീ  ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ സിജു വില്‍സണ്‍ തന്നെയാണ് ചിത്രം നിർമിച്ചിരിക്കുന്നതും.

Share this story