റിലീസിനൊരുങ്ങി സസ്പെൻസ് മിസ്റ്ററി ത്രില്ലർ 'ഗോളം'

golam

രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ എന്നിവർ  പ്രധാന വേഷങ്ങളിലെത്തി  ഫ്രാഗ്രന്റ്‌ നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ,സജീവ് എന്നിവർ ചേർന്ന് നിർമിക്കുന്ന "ഗോളം "  പ്രദർശനത്തിനെത്തുന്നു.സസ്പെൻസ് മിസ്റ്ററി ത്രില്ലറായി ഒരുങ്ങുന്ന "ഗോളം "  മെയ് 24  നാണ് പ്രദർശനത്തിനെത്തുന്നത് . 

നവാഗതനായ സംജാദ് ആണ് സംവിധാനം ചെയ്യുന്നത്. മൈക്ക് ,ഖൽബ് എന്നി ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗോളത്തിൽ ദിലീഷ് പോത്തൻ, സിദ്ദിഖ് , അലൻസിയർ ,ചിന്നു ചാന്ദിനി, തുടങ്ങിയ പ്രധാനതാരങ്ങൾക്കൊപ്പം പതിനേഴോളം പുതുമുഖ താരങ്ങളും അണിനിരക്കുന്നു . പ്രവീൺ വിശ്വനാഥും സംജാദും ചേർന്നാണ് ഗോളത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് .

2023-ലെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം(സൗദി വെള്ളക്ക , നെയ്മർ )സ്വന്തമാക്കിയ മഞ്ജുഷ രാധാകൃഷ്ണനാണ് ഗോളത്തിന്റെ വസ്ത്രാലങ്കാരം നിർവഹിക്കുന്നത് . സസ്പെൻസ് ത്രില്ലർ 'ഇരട്ട'യുടെ കാമറ കൈകാര്യം ചെയ്ത വിജയ് ഗോളത്തിന്റെ ഛായാഗ്രാഹകൻ.നെയ്മർ ,കിംഗ് ഓഫ് കൊത്ത തുടങ്ങിയ സിനിമകളുടെ കലാസംവിധാനം ഒരുക്കിയ നിമിഷ് താനൂർ ഗോളത്തിന്റെ കലാസംവിധാനം ഒരുക്കുന്നു.

Tags