സൂര്യയുടെ ആസ്തി ഞെട്ടിക്കുന്നത് ...

surya

തെന്നിന്ത്യയിലെ പ്രിയ താരമാണ് സൂര്യ. ഒന്നിലധികം വീടുകളും ആഡംബര കാറുകളും മുതല്‍ സിനിമ നിര്‍മ്മാണ കമ്പനിവരെ തന്നെ താരത്തിനുണ്ട്. അടുത്തിടെ മുംബൈയില്‍ 70 കോടി രൂപ വിലമതിക്കുന്ന ഒരു ആഡംബര ഫ്‌ലാറ്റ് സ്വന്തമാക്കിയ സൂര്യ, ജീവിത പങ്കാളിയും നടിയുമായ ജ്യോതികയ്ക്കും കുട്ടികള്‍ക്കുമൊപ്പം ഇവിടെയാണ് താമസം. മാത്രമല്ല, ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഏതാനും വര്‍ഷങ്ങളായി ജ്യോതികയും സിനിമയില്‍ ആക്ടീവാകാന്‍ തുടങ്ങുകയും തന്റെ ആദ്യ ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തു കഴി!ഞ്ഞു.
സൂര്യയുടെ ഏകദേശ ആസ്തി 350 കോടി രൂപയുടേതാണെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ നടന്റെ ചെന്നൈയിലെയും മുംബൈയിലെയും വസതിയും അദ്ദേഹത്തിന്റെ മൂന്ന് ആഡംബര കാറുകളും ഉള്‍പ്പെടുന്നു. സൂര്യയുടെ നിര്‍മ്മാണത്തില്‍ ചില സിനിമകളും വരാനിരിക്കുന്നതിനാല്‍ നടന്റെ ആസ്തി വരും വര്‍ഷങ്ങളില്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും റിപ്പോ!ര്‍ട്ടുകളുണ്ട്.

Tags