'ഇങ്ങനെ ഒന്ന് ജീവിതത്തിൽ ഒരിക്കൽ മാത്രമേ സംഭവിക്കൂ'; ആടുജീവിതത്തിന് ആശംസയുമായി സൂര്യ

suriya aadujeevitham

സിനിമാപ്രേമികൾ ഏറെ ആകാഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബ്ലെസി-പൃഥ്വിരാജ് ടീമിന്റെ ആടുജീവിതം. ചിത്രത്തിലെ നജീബ് എന്ന കഥാപാത്രമായി ആദ്യം ബ്ലെസി തീരുമാനിച്ചത് തെന്നിന്ത്യൻ നടൻമാരായ വിക്രമിനെയും സൂര്യയെയുമായിരുന്നു. എന്നാൽ പിന്നീട് ആ കഥാപാത്രം  പൃഥ്വിരാജിലേക്ക് എത്തുകയായിരുന്നു. ഇപ്പോഴിതാ തനിക്ക് നഷ്ട്ടമായ ആ വലിയ ചിത്രത്തിന് ആശംസയറിയിച്ച് എത്തിയിരിക്കുകയാണ് സൂര്യ. 

അതിജീവനത്തിന്റെ കഥ പറയുന്ന സിനിമയാണ് ആടുജീവിതമെന്നും അതിന് വേണ്ടിയുള്ള പരിശ്രമം ജീവിതത്തിൽ ഒരിക്കലേ നടുക്കുകയുള്ളൂയെന്നും സൂര്യ പറയുന്നു. ഇങ്ങനെയൊരു ഗ്രാൻഡ് റിലീസിന് ബ്ലെസിക്കും ടീമിനും പൃഥ്വിരാജിനും എ.ആർ റഹ്മാനും ആശംസകൾ നേർന്നു എന്നായിരുന്നു സൂര്യ തന്റെ എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. പോസ്റ്റിന് താഴെ ആടുജീവിതത്തിന്റെ ട്രെയ്ലറും താരം ഉൾപ്പെടുത്തിയിട്ടുണ്ട്.

’14 വർഷത്തെ അഭിനിവേശം, അതിജീവനത്തിന്റെ കഥ പറയുന്ന സിനിമയാണ് ആടുജീവിതം. ഈ ട്രാൻസ്ഫോർമേഷനും ഇതിനെ ഒരുമിച്ച് കൊണ്ടുവരാനുള്ള പരിശ്രമവും ജീവിതത്തിൽ ഒരിക്കൽ മാത്രമേ സംഭവിക്കൂ. ബ്ലെസികും ടീമിനും പൃഥ്വിരാജിനും എ.ആർ റഹ്മാനും ഇങ്ങനെയൊരു ഗ്രാൻഡ് റിലീസിന് ഹൃദയം നിറഞ്ഞ ആശംസകൾ,’ എന്നാണ് സൂര്യ കുറിച്ചത്.