അദ്ദേഹം ഇനിയില്ല എന്നത് എന്നെ തളര്‍ത്തിക്കളയുന്നു; വിജയകാന്തിന്‍റെ സ്മാരകത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് നടൻ സൂര്യ

google news
surya

തമിഴ് സിനിമാലോകത്തെ മാത്രമല്ല, തമിഴ്നാടിനെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയ വിയോഗമായിരുന്നു നടനും രാഷ്ട്രീയ നേതാവുമായ  വിജയകാന്തിന്റേത്. നിരവധിപ്പേരായിരുന്നു നടനെ അവസാനമായി ഒരു നോക്കുകണ്ട് അന്ത്യോപചാരമർപ്പിക്കാൻ എത്തിയത്. സിനിമാലോകത്തുനിന്നും നിരവധിപ്പേർ താരത്തിന് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. നേരിട്ട് എത്താൻ പറ്റാതിരുന്നവർ സമൂഹമാധ്യമങ്ങളിലൂടെ ആദരം അർപ്പിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ വിജയകാന്തിന് അന്തിമോപചാരവുമായി അദ്ദേഹത്തിന്‍റെ സ്മാരകത്തില്‍ എത്തിയ നടന്‍ സൂര്യയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. വിജയകാന്തിന്റെ സ്മാരകത്തിന് മുന്നിൽ നിന്ന് നടൻ പൊട്ടിക്കരയുന്നതും വീഡിയോയിൽ കാണാം.


 
വിജയകാന്തിന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളെയും സൂര്യ സന്ദര്‍ശിച്ചു. കാര്‍ത്തിയും ഒപ്പമുണ്ടായിരുന്നു. വിജയകാന്തിന്റെ മരണ സമയത്ത് സൂര്യ വിദേശത്തായിരുന്നു. അതിനാൽ വിജയകാന്തിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനോ അദ്ദേ​ഹത്തെ അവസാനമായി ഒരു നോക്ക് കാണാനോ സൂര്യക്ക് സാധിച്ചിരുന്നില്ല. എന്നാൽ സമൂഹമാദ്ധ്യമത്തിലൂടെ തന്റെ ദുഃഖം സൂര്യ പങ്കുവച്ചിരുന്നു.