നിങ്ങൾക്ക് ഏറ്റവും മികച്ചത് നൽകാൻ വേണ്ടി പ്രവർത്തിക്കുന്നു; 'പുറനാനൂറ്' വരാൻ വൈകുമെന്നറിയിച്ച് സൂര്യ

suriya
suriya

'സുരറൈ പോട്ര്' എന്ന ചിത്രത്തിന് ശേഷം സുധ കൊങ്കരയും സൂര്യയും   വീണ്ടും ഒന്നിക്കുന്ന ചിത്രം 'പുറനാനൂറ്' വരാൻ വൈകുമെന്നറിയിച്ച് സൂര്യ. ഞങ്ങളുടെ ഏറ്റവും മികച്ചത് നിങ്ങൾക്ക് നൽകാൻ വേണ്ടി പ്രവർത്തിക്കുകയാണെന്നും നിങ്ങളുടെ നിരന്തരമായ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി എന്നും സൂര്യ എക്‌സിൽ കുറിച്ചു.

'പുറനാനൂറിന് കൂടുതൽ സമയം ആവശ്യമാണ്. ഈ സിനിമ വളരെ സവിശേഷവും ഞങ്ങളുടെ ഹൃദയത്തോട് ചേർന്നുനിൽക്കുന്നതുമാണ്. ഞങ്ങളുടെ ഏറ്റവും മികച്ചത് നിങ്ങൾക്ക് നൽകാൻ വേണ്ടി പ്രവർത്തിക്കുന്നു. എത്രയും പെട്ടന് തന്നെ ചിത്രീകരണത്തിലേക്ക് കടക്കും. നിങ്ങളുടെ നിരന്തരമായ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി'. എന്നാണ് സൂര്യ എക്‌സിൽ പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ടീസറും പ്രധാന കഥാപാത്രങ്ങളെയും അണിയറ പ്രവർത്തകർ നേരത്തെ പുറത്തു വിട്ടിരുന്നു. ഇതോടെ വലിയ ആകാംഷയിലായിരുന്നു ആരാധകർ. 2ഡി എന്റർടൈൻമെന്‍റിന്‍റെ ബാനറിൽ സൂര്യ, ജ്യോതിക, രാജ്ശേഖർ കർപൂരസുന്ദരപാണ്ഡ്യൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ ദുൽഖർ സൽമാനും നസ്രിയ ഫഹദും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ജി വി പ്രകാശ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ജി വിയുടെ നൂറാമത്തെ ചിത്രം കൂടിയാണ് 'പുറനാന്നൂറ്'. ഒരു ക്ലാസിക് തമിഴ് സാഹിത്യകൃതിയാണ് 'പുറനാനൂറ് '. പ്രണയം, യുദ്ധം, ആദ്യകാല തമിഴ് സമൂഹത്തിന്റെയും സംസ്കാരത്തിന്റെയും മറ്റ് വശങ്ങൾ എന്നിവയ്ക്ക് പേരുകേട്ടതാണ് ഈ കൃതികള്‍. ഇതുമായി ചിത്രത്തിന് എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നത് വ്യക്തമല്ല.