'ലവ്, ലാഫ്റ്റർ, വാർ'; കാർത്തിക് സുബ്ബരാജിനൊപ്പം പുതിയ ചിത്രം പ്രഖ്യാപിച്ച് സൂര്യ

google news
suriya 44

സൂര്യയും കാർത്തിക് സുബ്ബരാജും ആദ്യമായി ഒന്നിക്കുന്നു. സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘സൂര്യ 44’ എന്നാണ് നിലവിൽ നൽകിയിരിക്കുന്ന പേര്. ലവ്, ലാഫ്റ്റർ, വാർ എന്ന ടാ​ഗ് ലൈനുമായാണ് ചിത്രം എത്തുന്നത്. സൂര്യയും കാർത്തിക് സുബ്ബരാജും സോഷ്യൽ മീഡിയയിലൂടെയാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്.

പുതിയ തുടക്കം എന്നാണ് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് സൂര്യ എഴുതിയത്. സൂര്യയുടെ 2ഡി എന്റർടെയ്ൻമെന്റ്സും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ച് ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവയാണ് സുര്യയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം.  ദിഷാ പഠാണിയാണ് നായിക. ബോബി ഡിയോളാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. എസ്.ജെ.സൂര്യയും രാഘവാ ലോറൻസും മുഖ്യവേഷങ്ങളിലെത്തിയ ജിഗർ തണ്ട ഡബിൾ എക്സ് ആയിരുന്നു കാർത്തിക് സുബ്ബരാജിന്റെ സംവിധാനത്തിൽ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.