‘എന്നെന്നും എന്റേത്’; കുടുംബചിത്രവുമായി സുരേഷ് ഗോപി
sureshgopifamilyphoto

ഭാര്യ രാധികയ്ക്കും മക്കൾക്കുമൊപ്പമുള്ള കുടുംബചിത്രം പങ്കുവച്ച് സുരേഷ് ഗോപി. മക്കളിൽ ഗോകുൽ സുരേഷ് പ്രേക്ഷകർക്കു പരിചിതനാണ്. പിന്നീടുള്ളവർ മകൻ മാധവ് സുരേഷ്, പെണ്മക്കളായ ഭാഗ്യ, ഭാവന എന്നിവരുമാണ്. കുടുംബാംഗങ്ങളും അവർക്കൊപ്പം തന്റെ അരുമയായ വളർത്തുനായ്ക്കളും ചേർന്നുള്ള ചിത്രമാണ് സുരേഷ് ഗോപി പങ്കുവച്ചത്.‘എന്നെന്നും എന്റേത്’ എന്നായിരുന്നു ചിത്രത്തിന് താരം നൽകിയ അടിക്കുറിപ്പ്.ജോഷി ചിത്രം ‘പാപ്പൻ’, ജിബു ജേക്കബ് ചിത്രം, മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പൻ എന്നിവയാണ് സുരേഷ് ഗോപിയുടെ പുതിയ പ്രോജക്ടുകൾ. ഇതിൽ ‘പാപ്പൻ’ ആദ്യം തിയറ്ററുകളിലെത്തും.

Share this story