കഴിഞ്ഞ അഞ്ച് ആറ് വർഷമായി വീട്ടിൽ തന്നെയാണ് പൊങ്കാല ഇടുന്നത്, അതുകൊണ്ട് എനിക്ക് കൂടെ നിൽക്കാൻ പറ്റുന്നുണ്ടെന്ന് സുരേഷ് ഗോപി

attukal
. വീട്ടിൽ പൊങ്കാല ഇട്ടാലും ദേവി എല്ലാം കണ്ട് അത് സ്വീകരിക്കും എന്ന വിശ്വാസം ആണല്ലോ

ആറ്റുകാൽ പൊങ്കാലയ്ക്ക് പതിവ് തെറ്റിക്കാതെ ആയിരക്കണക്കിന് പേർ പൊങ്കാല അർപ്പിക്കാനായി എത്തിയിരുന്നു. നടനും മുൻ എംപിയുമായ സുരേഷ് ​ഗോപിയുടെ കുടുംബം ഇത്തവണ ശാസ്തമം​ഗലത്തെ വീട്ടിൽ ആണ് പൊങ്കാല ഇട്ടത്. പൊങ്കാല ദിവസം വീട്ടിൽ ഉണ്ടാകുന്ന പതിവ് ഇക്കുറിയും സുരേഷ് ​ഗോപി തെറ്റിച്ചില്ല. 

"1990ൽ, എന്റെ കല്യാണം കഴിഞ്ഞ വർഷം മുതൽ പൊങ്കാലയ്ക്ക് ഞാൻ വീട്ടിൽ ഉണ്ടാകും. ഭാ​ര്യ അമ്പലത്തിന് അടുത്തുള്ള ബന്ധുവിന്റെ വീട്ടിൽ പോയാണ് പൊങ്കാല ഇട്ടിരുന്നത്. തിരിച്ച് വന്ന് പ്രസാദം കഴിച്ചിട്ടാണ് പിന്നെ ഷൂട്ടിന് പോകുന്നത്. അത് എംപി ആയിരുന്നപ്പോഴും അങ്ങനെ തന്നെയാണ്. 

കഴിഞ്ഞ അഞ്ച് ആറ് വർഷമായി വീട്ടിൽ തന്നെയാണ് പൊങ്കാല ഇടുന്നത്. അതുകൊണ്ട് പൊങ്കാല ഇടുമ്പോഴും എനിക്ക് കൂടെ നിൽക്കാൻ പറ്റുന്നുണ്ട്", എന്ന് സുരേഷ് ​ഗോപി പറയുന്നു. വീട്ടിൽ പൊങ്കാല ഇട്ടാലും ദേവി എല്ലാം കണ്ട് അത് സ്വീകരിക്കും എന്ന വിശ്വാസം ആണല്ലോ എല്ലാം എന്ന് രാധികയും പറഞ്ഞു. 

Share this story