'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ' ഇന്ന് മുതൽ

google news
sureshinteyum sumalathayudeyum hridayahariyaya pranayakadhaa new song

രതീഷ്‌ ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന 'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ' ഇന്ന്  മുതൽ. 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിന്റെ സ്പിൻ ഓഫ് ആയ ചിത്രത്തിൽ രാജേഷ്‌ മാധവനും ചിത്ര എസ് നായരുമാണ് നായികാനായകന്മാർ. കുഞ്ചാക്കോ ബോബനും അതിഥിതാരമായി ചിത്രത്തിലുണ്ട്.

സുധീഷ്‌, ജിനു ജോസഫ്, ശരണ്യ, എം.തമ്പാൻ, ബാബു അന്നൂർ, അജിത്ത് ചന്ദ്ര, ലക്ഷ്മണൻ , അനീഷ്‌ ചെമ്പഴന്തി, ബീന കൊടക്കാട്, ഷൈനി, തുഷാര തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റഭിനേതാക്കൾ. ഇമ്മാനുവൽ ജോസഫ്, അജിത് തലപ്പിള്ളി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ, ജെയ് കെ, വിവേക് ഹർഷൻ തുടങ്ങിയവർ സഹ നിർമ്മാതാക്കളാണ്.ഛായാ​ഗ്രഹണം: സബിൻ ഉരാളുകണ്ടി. 

Tags