തമിഴിൽ തന്റെ ആദ്യ ചിത്രവുമായി സുരാജ്; തുടക്കം ചിയാനൊപ്പം..

suraj

ചിയാൻ വിക്രം നായകനാകുന്ന 'ചിയാൻ 62 ' എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന പുതിയ ചിത്രത്തിൽ മലയാളി താരം സുരാജ് വെഞ്ഞാറമൂടും. സുരാജ് തന്നെയാണ് സിനിമയുടെ ഭാഗമാകുന്നതിന്റെ സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. നടന്റെ ആദ്യ തമിഴ് ചിത്രമാണിത്.

എസ് യു അരുൺകുമാർ സംവിധാനം ചെയ്യുന്ന ചിത്രം ഒരു നാടൻ ആക്ഷൻ ത്രില്ലർ ആണ്. ചെന്നൈയിലെ തിരുവള്ളൂർ ജില്ലയിലെ തിരുട്ടണി എന്ന ചെറുപട്ടണത്തിൽ ആണ് കഥ നടക്കുന്നത്. മധ്യവയസ്കനായാണ് ചിയാൻ ചിത്രത്തിൽ അഭിനയിക്കുന്നത്. 

ജിവി പ്രകാശ് കുമാർ സംഗീതം ഒരുക്കുന്ന ചിത്രം  എച്ച് ആർ പിക്ചേഴ്ചിന്റെ ബാനറിൽ റിയ ഷിബു ആണ് നിർമ്മിക്കുന്നത്. 2024 മാർച്ച് മാസത്തിൽ 'ചിയാൻ 62' ചിത്രീകരണം ആരംഭിക്കുമെന്നാണെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ.