സൂപ്പര്‍ താരം പ്രഭാസ് ലണ്ടനിലേക്ക് താമസം മാറുന്നു

prabhas
പാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം പ്രഭാസ് ലണ്ടനിലേക്ക് താമസം മാറുന്നു. നടന്‍ ഒരു ആഡംബര വീട് ലണ്ടനില്‍ മേടിച്ചെന്നും ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ടാണ് അദ്ദേഹം അല്‍പനാളത്തേക്ക് മാറി നില്‍ക്കുന്നതെന്നും പറയപ്പെടുന്നു. നേരത്തെ കാല്‍മുട്ടിന്റെ ചികിത്സ സംബന്ധിച്ച് പ്രഭാസ് യൂറോപ്പില്‍ ആയിരുന്നു.

 പ്രഭാസ് എത്ര നാള്‍ ലണ്ടനില്‍ ഉണ്ടാകുമെന്നതിന് വ്യക്തമായ ഉത്തരങ്ങളില്ല. പക്ഷേ താന്‍ ആരോഗ്യം ശ്രദ്ധിക്കാന്‍ തുടങ്ങുകുകയാണെന്നും അതുകൊണ്ട് ഇനി ചെയ്യാനുള്ള ചിത്രങ്ങള്‍ക്ക് ഒരു ഇടവേള നല്‍കിക്കൊണ്ടാണ് അദ്ദേഹം പോകുന്നത്. ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രഭാസ് എവിടെയാണ് താമസിക്കുന്നത് അവിടെ ചെന്നിട്ട് എന്താണ് ചെയ്യാന്‍ പോകുന്നത് എന്നൊക്കെ അറിയാനുള്ള കാത്തിരിപ്പിലാണ്.

പ്രേക്ഷകര്‍ എല്ലാവരും കാത്തിരിക്കുന്ന പ്രഭാസിന്റെ ‘കല്‍ക്കി 2898 എഡി’യുടെ മുഴുവന്‍ ചിത്രീകരണത്തിന് ശേഷമാണു നടന്‍ ലണ്ടനിലേക്ക് തിരിക്കുന്നത്. നാഗ് അശ്വിന്റെ സംവിധാനത്തില്‍ പ്രഭാസ് നായകനായി ഒരുങ്ങുന്ന ബ്രഹ്‌മാണ്ഡ സയന്‍സ് ഫിക്ഷന്‍ ചിത്രമാണിത്. പ്രഭാസിനോടൊപ്പം അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, പ്രഭാസ്, ദീപിക പദുക്കോണ്‍, ദിഷാ പടാനി തുടങ്ങിയവരും സുപ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം മെയ് 9 നാണ് റിലീസ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.

അതേസമയം, ‘രാജാസാബ്’ എന്ന ഹൊറര്‍ കോമഡി ചിത്രവും പ്രഭാസിന്റേതായി റിലീസിന് കാത്തിരിക്കുന്നുണ്ട്. മാരുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാളവിക മോഹനന്‍ ആണ് നായികയായി എത്തുന്നത്. പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ നിര്‍മ്മാണം ടി ജി വിശ്വപ്രസാദ് നിര്‍വഹിക്കുന്നു. വിവേക് കുച്ചിബോട്‌ലയാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണം. തമന്‍ എസ് ആണ് സംഗീതസംവിധായകന്‍. കൂടാതെ സന്ദീപ് റെഡ്ഡി വാങ്കയുടെ സ്പിരിറ്റ് എന്ന ചിത്രത്തിന് വേണ്ടിയും കാത്തിരിക്കുകയാണ്.

Tags