ടെൻഷനടിപ്പിക്കാൻ ധ്യാനും സണ്ണിവെയ്‌നും; 'ത്രയം' ട്രെയിലർ

trayam
trayam

ധ്യാന്‍ ശ്രീനിവാസന്‍, സണ്ണി വെയ്ന്‍, അജു വര്‍ഗീസ്, നിരഞ്ജ് മണിയന്‍പിള്ള രാജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന 'ത്രയം' സിനിമയുടെ ട്രെയിലര്‍ പുറത്ത്. ഉദ്വേഗഭരിതമായ നിമിഷങ്ങളിലൂടെയുള്ള കഥാഗതിയാണ് സിനിമയുടേതെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് നിര്‍മിച്ച് സഞ്ജിത്ത് ചന്ദ്രസേനന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ 25ന് തിയേറ്ററുകളില്‍ എത്തും.

നിയോ-നോയിര്‍ ജോണറില്‍ എത്തുന്ന ചിത്രത്തില്‍ രാഹുല്‍ മാധവ്, ശ്രീജിത്ത് രവി, ചന്തുനാഥ്, ഡെയ്ന്‍ ഡേവിസ്, കാര്‍ത്തിക് രാമകൃഷ്ണന്‍, സുരഭി സന്തോഷ്, നിരഞ്ജന അനൂപ്, സരയൂ മോഹന്‍, അനാര്‍ക്കലി മരിക്കാര്‍, പ്രീതി തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള മോഷന്‍ പോസ്റ്റര്‍ അടുത്തിടെ പുറത്തുവന്നിരുന്നത് ശ്രദ്ധനേടിയിരുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം ജിജു സണ്ണി നിര്‍വഹിക്കുന്നു. 'ഗോഡ്സ് ഓണ്‍ കണ്‍ട്രി' എന്ന ചിത്രത്തിനുശേഷം അരുണ്‍ കെ. ഗോപിനാഥ് തിരക്കഥ സംഭാഷണമെഴുതുന്ന സിനിമയാണ് 'ത്രയം'. സിനിമയിലേതായി പുറത്തിറങ്ങിയ പാട്ടുകളും ടീസ

Tags