കേരളക്കരയെ ഇളക്കി മറിക്കാന്‍ പാന്‍ ഇന്ത്യന്‍ സുന്ദരിയായി സണ്ണിലിയോണ്‍ മലയാളം വെബ് സീരിസില്‍

sunny-leone

   
 കൊച്ചി: ബോളിവുഡിലെ ഹോട്ട് സ്റ്റാര്‍ സണ്ണിലിയോണ്‍ മലബാളം വെബ്‌സീരിസില്‍ അഭിനയിക്കുന്നു. ഒ.ടി.ടിയിലൂടെ പ്രദര്‍ശനത്തിനെത്തുന്ന പാന്‍ ഇന്ത്യന്‍ സുന്ദരിയെന്ന വെബ് സീരിസിലൂടെയാണ് മലയാളം ഒ.ടി.ടി പ്‌ളാറ്റ് ഫോമില്‍ സണ്ണിലിയോണ്‍ അരങ്ങേറുന്നത്.  

എച്ച്. ആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീനപ്രതാപന്‍ നിര്‍മിക്കുന്ന പാന്‍ ഇന്ത്യന്‍ സുന്ദരിയുടെ കഥയും സംവിധാനവും നിര്‍വഹിക്കുന്നത് സതീഷ് തന്നെയാണ്. പ്രിന്‍സി ഡെന്നിയും ലെനിന്‍ ജോണിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. മലയാളത്തിലെ ആദ്യ ബിഗ് ബഡ്്ജറ്റ്  കോമഡി ആക്ഷന്‍ ത്രില്ലര്‍സീരിസാണിത്. അപ്പാനിശരത്തും മാളവികയുമാണ് മറ്റു  പ്രധാനകഥാപാത്രങ്ങള്‍ .

 മണിക്കൂട്ടിന്‍, ജോണി ആന്റണി, ജോണ്‍വിജയ്, ഭീമന്‍ രഘു, കോട്ടയം രമേശ്, അസീസ് നെടുമങ്ങാട്, ഹരീഷ് കണാരന്‍, നോബിള്‍ മാര്‍ക്കസ് തുടങ്ങിയ താരനിരതന്നെ പാന്‍ ഇന്ത്യന്‍ സുന്ദരിയില്‍ വേഷമണിയുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. 
 മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലായി എച്ച്. ആര്‍. ഒ.ടി.ടിയിലൂടെയാണ് പാന്‍ ഇന്ത്യന്‍ സുന്ദരി റിലീസ് ചെയ്യുക. ഗോപിസുന്ദര്‍ ബാക്ക് ഗ്രൗണ്ട് മ്യൂസിക്കുംരവിചന്ദ്രന്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.  കേരളത്തില്‍ നിറയെ ആരാധകരുളള സണ്ണിലിയോണ്‍ നേരത്തെ മധുരാജയെന്ന മമ്മൂട്ടി ചിത്രത്തില്‍  ഐറ്റം സോങില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

Tags