അന്തരിച്ച സുബി സുരേഷിനെ ഓർമിച്ച് നടൻ കലാഭവൻ നവാസ്

subi navas

അന്തരിച്ച സുബി സുരേഷിനെ ഓർമിച്ച് നടൻ കലാഭവൻ നവാസ്. സുബി സുരേഷിന്റെ വിയോഗം വളരെ ഞെട്ടൽ ഉണ്ടാക്കുന്നതാണ്.സുബി ഒരു കലാകാരി എന്നതിലുപരി ഒരു കുടുംബത്തിന്റെ അത്താണി കൂടിയായിരുന്നു. സുബിയെ ആശ്രയിച്ച് ഒരുപാട് പേര് കഴിയുന്നുണ്ടായിരുന്നു. സുബിയുടെ വ്യക്തിപരമായ പല കാര്യങ്ങളും അറിയാവുന്ന ഒരാളാണ് താൻ. സുബി ഒരു പുതിയ ജീവിതത്തിലേക്ക് കടക്കാൻ പോകുന്ന സമയത്താണ് അപ്രതീക്ഷിത വിടവാങ്ങലെന്ന് അദ്ദേഹം പറഞ്ഞു.

ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് അറിയാമായിരുന്നെകിലും ഇത്രയും ഗുരുതരമാണെന്ന് അറിഞ്ഞില്ല. അസാമാന്യ കഴിവുള്ള പ്രതിഭയാണ് സുബി. വലിയ നഷ്ടമാണ്, പ്രത്യേകിച്ച് സ്റ്റേജ് പ്രോഗ്രമിനെ സംബന്ധിച്ച്. പെട്ടന്നുള്ള വിയോഗം വിശ്വസിക്കാനാകുന്നില്ലെന്ന് കലാഭവൻ നവാസ് പ്രതികരിച്ചു.

Share this story