'വിവാഹം കഴിക്കാൻ സമയമായിട്ടില്ല ചേച്ചി എന്നെല്ലാം എപ്പോഴും ചിരിച്ചുകൊണ്ട് പറയുമായിരുന്നു' : സുബിയുടെ വിടവാങ്ങലിൽ വിതുമ്പി ബീന ആന്റണി
Wed, 22 Feb 2023

സുബിയുടെ വിടവാങ്ങലിൽ വിതുമ്പി ബീന ആന്റണി .സുബി ഒരിക്കലും അവളുടെ പ്രശ്‌നങ്ങൾ മുഖത്ത് കാണിക്കാത്ത വ്യക്തിയായിരുന്നുവെന്നും, എപ്പോഴും ചിരിച്ചുകൊണ്ട് സംസാരിക്കുന്ന വ്യക്തിത്വമായിരുന്നുവെന്നും ബീന ആന്റണി പറഞ്ഞു
‘ഒരുപാട് സങ്കടം. സുബി ഇങ്ങനൊരു സീരിയസ് അവസ്ഥയിലാണെന്ന് ആരും അറിഞ്ഞില്ല. രാവിലെ ദേവി ഇത് പറഞ്ഞുകൊണ്ട് മെസേജ് അയച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി. വിവാഹം കഴിക്കാൻ സമയമായിട്ടില്ല ചേച്ചി എന്നെല്ലാം എപ്പോഴും ചിരിച്ചുകൊണ്ട് പറയുമായിരുന്നു. അവൾ ഒരിക്കൽ പോലും അവളുടെ പ്രശ്‌നങ്ങൾ മുഖത്ത് കാണിച്ചിരുന്നില്ല. തസ്‌നി വിളിച്ചപ്പോൾ ഭയങ്കര കരച്ചിലായിരുന്നു’- ബീന ആന്റണി പറഞ്ഞു.