പൂർണ്ണമായും കാനഡയിൽ ചിതീകരിച്ച മലയാളം ത്രില്ലർ "എ ഫിലിം ബൈ"; ചിത്രം റിലീസ് ആയി...

Malayalam thriller "A Film Buy" shot entirely in Canada; The movie released...
Malayalam thriller "A Film Buy" shot entirely in Canada; The movie released...

പൂർണ്ണമായും കാനഡയിൽ ചിത്രീകരിച്ച് നവാഗതനായ ശബരീഷ് ഉണ്ണികൃഷ്ണൻ വിജയലക്ഷ്മി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം "എ ഫിലിം ബൈ"  റിലീസ് ആയി. ഒരുകൂട്ടം പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കിയ ചിത്രം മാജിക് മിസ്ട് മീഡിയയുടെ ബാനറിൽ രഞ്ജു കോശിയാണ് നിർമിച്ചിരിക്കുന്നത്. മാജിക് മിസ്ട് മീഡിയയുടെ ഒ.ടി.ടി യിൽ ആണ് ചിത്രം റിലീസ് ചെയ്തത്. പൂർണ്ണമായും ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അക്ഷയ് മോൻസി ആണ്. തോംസൺ ലൈവ് എമിഗ്രേഷൻ, ശരത്ത് പ്രസാദ്, അശ്വതി നീലമന എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാക്കൾ. അഖിൽദാസ് പ്രദീപ്കുമാർ ആണ് ചിത്രത്തിൻ്റെ കനേഡിയൻ സ്പോൺസർ.

നവാഗതരായ സഞ്ജയ് അജിത് ജോൺ, സുഭിക്ഷ സമ്പത്കുമാർ, ശ്രീകാന്ത് ശിവ, ജിതിൻ ഫിലിപ്പ് ജോസ്, റിയ ബെന്നി, ഗുർമീത് ബജ്വാ, റിബിൻ ആലുക്കൽ,ബിനീഷ് ചാക്കോ, നന്ദമോഹൻ ജയകുമാർ, മൻദീപ് സിംഗ് ബജ്വ, അർണി മുറസ്,ഹെൻറി തരകൻ, അൻസ്റ്‌ലെ ആൻ്റോ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ശിവകുമാരൻ കെ ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. കാതൽ ദ കോർ, ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്നീ സിനിമകളുടെ എഡിറ്റർ ഫ്രാൻസിസ് ലൂയിസ് ആണ് ഈ ചിത്രത്തിൻ്റെ എഡിറ്റർ. സംവിധായകൻ്റെ വരികൾക്ക്  അനുപമ ശ്രീദേവി, ശ്രീകാന്ത് അശോകൻ എന്നിവർ ചേർന്നാണ് പാടിയിരിക്കുന്നത്.

മ്യൂസിക്: ഉണ്ണികൃഷ്ണൻ രഘുരാജ്, ആർട്ട് ഡറക്ടർ: ലക്ഷ്മി നായർ, കോസ്റ്റ്യൂംസ്: മരിയ തോമസ്, അസോസിയേറ്റ് ഡയറക്ടർ: ക്രിസ്റ്റി വർഗ്ഗീസ്, അസിസ്റ്റൻ്റ് ഡയറക്ടർ: നന്ദമോഹൻ ജയകുമാർ,സ്ക്രിപ്റ്റ് സൂപ്പർവൈസർ: അർജുൻ സുരേന്ദ്രൻ, അസിസ്റ്റൻ്റ് ഡി. ഒ .പി: സാലോവ് സെബാസ്റ്യൻ, ഡിഐ: വിവേക് വസന്തലക്ഷ്മി, സ്റ്റുഡിയോ: കളറിഷ്ടം, സൗണ്ട് ഡിസൈൻ: സച്ചിൻ ജോസ്, മിക്സ്: ആരോമൽ വൈക്കം, എ വിനയ് എം ജോൺ, വി.എഫ്.എക്സ്: ദീപക് ശിവൻ, ഫോളി ആർടിസ്റ്: പാണ്ഡ്യൻ, നന്ദകിഷോർ വി, ലൈൻ പ്രൊഡ്യൂസർ: ക്രിസ്റ്റോ ജോസ്,വിശാൽ ജോൺ, റെക്കോർഡിസ്റ്: അദ്വൈത് സുദേവ്,ഫിനാൻസ് കൺട്രോളർ: അജയ്  ബാലൻ, ഫിനാൻസ് സപ്പോർട്ട്: വരലക്ഷ്മി രാജീവ്, റമീസ്, ലൊക്കേഷൻ മാനേജർ: അനേറ്റെ ജോസ്, ചൈത്ര വിജയൻ, പബ്ലിസിറ്റി പോസ്റ്റർ: മിനിഷ് സി.എം, അജിത് കുമാർ എ, മോഷൻ പോസ്റ്റർ & ടൈറ്റിൽ: ആൻ്റണി പോൾ, പി.ആർ.ഓ: പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ
 

Tags