കവിൻ നായകനായ 'സ്റ്റാർ' ഒടിടിയിൽ റിലീസ് ചെയ്തു

star

തമിഴിലെ യുവനടൻ കവിൻ നായകനായ 'സ്റ്റാർ' ഒടിടിയിൽ റിലീസ് ചെയ്തു. ഇലൻ സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ മികച്ച അഭിപ്രായങ്ങൾ നേടിയിരുന്നു. ആമസോൺ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്തത്. 

ഒരു നടനാകാൻ ആഗ്രഹിക്കുന്ന യുവാവിൻ്റെ കഥയാണ് ചിത്രം പറയുന്നത്. അദിതി പോവൻകാർ, പ്രീതി മുകുന്ദൻ, ലാൽ, ഗീത കൈലാസം എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

Tags